india

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു

By webdesk17

August 20, 2025

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു. ദരിയാ ഗഞ്ചില്‍ ആണ് സംഭവം നടന്നത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. പരിക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12.14 ന് സംഭവം നടന്നത്, തുടര്‍ന്ന് നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് എത്തി. രണ്ട് നിലകളുമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജൂലൈ 12 ന് ഡല്‍ഹിയിലെ വെല്‍ക്കം പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം നടക്കുന്നത്.