Connect with us

india

റിസോര്‍ട്ട് വിഷയത്തില്‍ തലയുരുളുന്നത് ഇ.പിയുടെ മാത്രമോ ?

പി.ജയരാജന്റെ ആരോപണത്തിന ്പിന്നില്‍ ഗോവിന്ദനുമുണ്ടെന്നാണ ്കണ്ണൂരിലെ പാട്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ പിണറായിയും ഗോവിന്ദനും വിഷയത്തില്‍ രണ്ടുതട്ടിലാകാനാണ ്‌സാധ്യത.

Published

on

കെ. പി ജലീല്‍

ഇ.പി ജയരാജനെതിരായ അഴിമതിയാരോപണം ചര്‍ച്ചചെയ്യാന്‍ പി.ബി. ഒരുങ്ങുമ്പോള്‍ തലയുരുളാനിരിക്കുന്നത് ഇ.പിയുടെ മാത്രമോ എന്ന ചോദ്യമാണുയരുന്നത്. പി.ബിയില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തണുപ്പെങ്ങനെയുണ്ട് എന്ന് പറഞ്ഞ ശ്രദ്ധതിരിച്ചുവിട്ടപ്പോള്‍ അതല്ല പി.ബിയുടെ നിലപാടെന്നാണ് അറിയുന്നത.് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇക്കാര്യത്തില്‍ പ്രത്യേകതാല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലെ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരായ ആരോപണത്തെ കാലാവസ്ഥയെക്കുറിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്ന് യെച്ചൂരിക്കറിയാം. വിഷയം യെച്ചൂരിയോ അദ്ദേഹത്തിന്റെ അടുപ്പക്കാരിലൊരാളോ യോഗത്തില്‍ ഉന്നയിക്കാനാണ ്‌സാധ്യത.

കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് യെച്ചൂരി പറഞ്ഞത്. അതിനര്‍ത്ഥം ഇ.പി വിഷയം ചര്‍ച്ചചെയ്യുമെന്നുതന്നെയാണ്. ഇതില്‍ എന്തുനിലപാടാണ് പിണറായിയും പുതുതായി പി.ബി അംഗമായ ഗോവിന്ദനും സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിക്കാര്‍ ഉറ്റുനോക്കുന്നത്. പിണറായിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് അഴിമതിക്കും പരിസ്ഥിതിനാശാരോപണത്തിനും വിധേയനായിട്ടുളളത്. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയിലും പിണറായിക്കും ഗോവിന്ദനും ഇ.പിയെ കണ്ടില്ലെന്ന ്‌നടിക്കാനാവില്ല. ഇ.പിയെ തുണക്കാനും എതിര്‍ക്കാനും വയ്യാത്ത അവസ്ഥയിലാണ് പിണറായിയെങ്കില്‍ ഗോവിന്ദന് ഇ.പിക്കെതിരായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്നുറപ്പാണ്. പിണറായിയുമായി അടുത്തിടെ ഇടഞ്ഞുനില്‍പാണ് ഗോവിന്ദന്‍.

ഇ.പിയുടെ കാര്യത്തില്‍ പി.ജയരാജന്റെ ആരോപണത്തിന ്പിന്നില്‍ ഗോവിന്ദനുമുണ്ടെന്നാണ ്കണ്ണൂരിലെ പാട്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ പിണറായിയും ഗോവിന്ദനും വിഷയത്തില്‍ രണ്ടുതട്ടിലാകാനാണ ്‌സാധ്യത. ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിയാക്കിയതിനാലാണ് ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് വിട്ടുനിന്നത് എന്നതാണ് നേരത്തെ അറിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യക്തമാകുന്നത് റീസോര്‍ട്ട് വിഷയത്തിലാണെന്നാണ്. 2014ല്‍ തുടങ്ങിയ റീസോര്‍ട്ട് നിര്‍മാണത്തിനായി കുന്നിടിച്ചതിനെതിരെ അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്. അന്ന ്പക്ഷേ പിണറായിയും കൂട്ടരും കണ്ടില്ലെന്ന ്‌നടിച്ചു.
അന്തരിച്ച കാടിയേരിക്കും ഇതറിയാമായിരുന്നു.അതാണിപ്പോള്‍ പി.ജയരാജന്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നയമനുസരിച്ച് ഒരംഗത്തിനെതിരെ ആരോപണമുയര്‍ന്നാലുടന്‍ ആ ഘടകം യോഗം ചേര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയും തീരും വരെ മാറ്റിനിര്‍ത്തുകയും വേണം. അഴിമതിയും പരിസ്ഥിതി നാശവുമാണ ്ഇവിടെ എന്നതിനാല്‍ ഇത് സി.പി.എമ്മിന്റെ ആണിക്കടിക്കുന്നതാണ്. ഇതിനെതിരായാണ് എല്ലാകാലത്തും സി.പി.എം പ്രമേയങ്ങള്‍ പാസാക്കിയിട്ടുള്ളതും പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ളതും.

സംസ്ഥാനസമിതിയോഗം വെള്ളിയാഴ്ച ചേരാനിരിക്കെ പി.ബിയുടെ തീരുമാനം നിര്‍ണായകമാകും. അതുവരെ ആരോപണം ഉന്നയിക്കരുതെന്നാണ ്എല്ലാവരോടും പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ഭംഗ്യന്തരേണ വിഷയം മാധ്യമങ്ങളുടെ മുന്നില്‍ കത്തിച്ചുനിര്‍ത്തുകയാണ് പി.ജയരാജന്‍ ചെയ്യുന്നത്. ഫലത്തില്‍ പിണറായിയെ തന്നെയാണ് പി. ഉന്നംവെക്കുന്നത്. തന്നെ കൊലപാതകങ്ങളുടെ പേരില്‍ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് തെറിപ്പിക്കുകയും സെക്രട്ടറിയേറ്റില്‍ ഇടംതരാതിരിക്കുകയും ചെയ്തതാണ് പി.യെ പകക്ക് കാരണമാക്കിയത്. ഇതിന്റെ ഫലം കണ്ണൂരിലെ പാര്‍ട്ടിയിലെ തുടരന്‍ ഗ്രൂപ്പിസമാകുമെന്നുറപ്പാണ്. അപ്പോള്‍ ആരുടെയൊക്കെ തലകളാണുരുളാന്‍ പോകുന്നത് കാത്തിരുന്ന ്കാണുകയേ നിര്‍വാഹമുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

‘ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല’; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Published

on

ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..’മന്ത്രി വ്യക്തമാക്കി.

Continue Reading

india

മദ്യനയ അഴിമതിക്കേസ്: ഇ.ഡിയ്ക്ക് തിരിച്ചടി; കെജ്‌രിവാളിന് ജാമ്യം

ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി

Published

on

ഡല്‍ഹി: ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യ നയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി കോടികള്‍ കോഴ വാങ്ങിയെന്നാണ് ഇ.ഡിയുടെ വാദം. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇ.ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

Continue Reading

india

കള്ളാക്കുറിച്ചി വിഷമദ്യദുരന്തം; 42 മരണം, 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം

Published

on

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദർശിക്കും.

കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് 26 പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം.

രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്.

Continue Reading

Trending