രാംനഗര്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 48 ആയി. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ധുമാക്കോട്ടില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. അമ്പതോളം യാത്രികരുമായി പോയ 28 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


രാവിലെ 8.45നായിരുന്നു അപകടം നടന്നത്. രാംനഗറിലേക്ക് അമിതയാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.