മാനന്തവാടി: നാല്‍പ്പത്തി ആറ് വര്‍ഷം മുന്‍പ് നാടുവിടുകയും വാട്ട്‌സ് അപ്പ് കൂട്ടായ്മയിലൂടെയും സാമൂഹൃ പ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായി വീട്ടുകാര്‍ തിരിച്ചറിഞ്ഞ് നാട്ടിലെത്തിക്കുകയും ചെയ്ത വൃദ്ധന്‍ നാല് ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. മലപ്പുറംവട്ടല്ലൂര്‍ ചെറുകുളമ്പ മുല്ലപ്പള്ളി ഹംസ (67) യാണ് മരണപ്പെട്ടത് പരേതരായ മുല്ലപ്പള്ളി മുഹമ്മദ് കുഞ്ഞാത്തുമ്മ എന്നിവരുടെ രണ്ടാമത്തെമകനായ ഹംസ 20 ാം വയസ്സിലാണ് നാടുവിട്ടത.് 1970 ല്‍ നാടു വിട്ട ഹംസയെ മാതാപിതാക്കളും സഹോദരങ്ങളും വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഹംസയുടെ പിതാവ് മുഹമ്മദ് ഇരുപത് വര്‍ഷം മുന്‍പും മാതാവ് കുഞ്ഞാത്തുമ്മ പതിമൂന്ന് വര്‍ഷം മുന്‍പും മരണപ്പെട്ടു മരിക്കുന്നതിന് മുന്‍പ്മാതാപിതാക്കള്‍ ഹംസയെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതിനാല്‍ മറ്റ് മക്കള്‍ ഹംസയെ കണ്ടെത്താനായി പല സ്ഥലങ്ങളിലും അന്വേഷണം തുടരുകയും ചെയ്തു. ഹംസയെ കണ്ടെത്താനായി സഹോദരന്‍മാരായ പോക്കര്‍ കുഞ്ഞുമ്മുട്ടി ഉണ്ണീന്‍കുട്ടി കുഞ്ഞിമൊയ്തീന്‍ കുഞ്ഞിക്കോയ എന്നിവര്‍ അന്യേഷിക്കാത്ത സ്ഥലങ്ങളില്ല അതിനിടെയാണ് വാട്‌സ് അപ്പിലൂടെ പ്രചരിച്ചപ്രായമായഹംസയുടെ ഫോട്ടോയും അഡ്രസും ശ്രദ്ധയില്‍പ്പെടുകയും സഹോദരങ്ങള്‍ ഹംസയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകള്‍ ചെയ്തത്. ഡിസംബര്‍ മൂന്നാം തീയ്യതിയാണ്. കര്‍ണ്ണാടക കുട്ടത്ത് നിന്നും ഉള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഹംസയെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹംസയെ പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലെന്നറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ തമ്മട്ടാന്‍ ജാഫര്‍ ബ്ലഡ് വളണ്ടിയര്‍ ചാത്തുള്ളില്‍ നൗഷാദ് എന്നിവര്‍ ആസ്പത്രിയിലെത്തി ഹംസയുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു

തുടര്‍ന്ന് ഹംസയുടെ ഫോട്ടോയും വ്യദ്ധന്‍ പറഞ്ഞ അഡ്രസുമടക്കമുള്ള മെസ്സേജ് വാട്ട്‌സ് അപ്പിലൂടെ കൈമാറുകയും ഈ ഫോട്ടോയില്‍ കാണുന്ന ആള്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണെന്നും തിരിച്ചറിയുന്നവര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടണമെന്നുമുള്ള വാട്‌സ് അപ്പ് സന്ദേശം ശ്രദ്ധയില്‍പ്പെടുകയും മലപ്പുറം സ്വദേശികള്‍ മാനന്തവാടിയിലെത്തുകയും ഹംസയെ തിരിച്ചറിയുകയായിരുന്നു. ഏറെ സന്തോഷത്തോടെ സഹോദരന്‍മാര്‍ ഹംസയെ ഏഴാം തീയ്യതിവീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു നാല്‍പ്പത്തി ആറ് വര്‍ഷം മുന്‍പ് നാടുവിട്ട ഹംസ സ്വന്തം വീട്ടില്‍ എത്തിയ വിവരം ബന്ധുക്കളെയും നാട്ടുകാരെയും സഹോദരന്‍മാര്‍ അറിയിക്കുകയും വീട്ടില്‍ ഹംസയെ കാണാന്‍ നിരവധി പേര്‍ എത്തുകയും ചെയ്തു. ഹംസയെ കണ്ടെത്തിയതോടെ മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലായിരുന്ന മക്കളും മറ്റ് ബന്ധുക്കളും ഹംസക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്തു. എട്ടാം തിയ്യതി അസുഖ ബാധിതനായ ഹംസയെ മലപ്പുറത്തെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹംസ നാട്ടിലെത്തിയതിലുള്ള സന്തോഷവും ആഹ്‌ളാദവും ദിവസങ്ങള്‍ പോലും പങ്ക് വെക്കാന്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല ഇന്നലെ പുലര്‍ച്ചെസ്വകാര്യ ആസ്പത്രിയില്‍ വെച്ച് ഹംസ മ ര ണപ്പെട്ടു ചെറു കുളമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യത്ത് ഖബറടക്കി