News
പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍
ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15ഓളം അഫ്ഗാന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു.
കാബൂള്‍: പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15ഓളം അഫ്ഗാന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
അഫ്ഗാനിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ അഫ്ഗാനിസ്താന്‍ ഇതുവയും പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ തുടങ്ങിയ സംഘര്‍ഷം അഫ്ഗാനിലെ സ്പിന്‍ ബോള്‍ഡാക്കിലും പാകിസ്താന്‍ ജില്ലയായ ചാമന്‍ എന്നിവടങ്ങളിലേക്കും വ്യാപിച്ചിരുന്നു.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
india
‘വോട്ട് ചോരി തെളിവ്’: ബിജെപി നേതാവ് ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്‌തെന്ന് പ്രതിപക്ഷം
രാകേഷ് സിന്‍ഹ ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവര്‍ അവകാശപ്പെട്ടു.
ബിജെപി നേതാവ് രാകേഷ് സിന്‍ഹ ഒന്നിലധികം സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തതായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ‘വോട്ട് മോഷണത്തിന്റെ തെളിവാണ്’ എന്നും അവര്‍ പറഞ്ഞു. രാകേഷ് സിന്‍ഹ ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ഹരിയാനയില്‍ നടന്ന വോട്ടുക്കൊള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസയും രംഗത്തെത്തിയിരുന്നു. അവര്‍ തന്റെ പഴയ ഫോട്ടോ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരിക്കുന്നെന്നും താന്‍ ഇത് വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ലാരിസ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്.
2025 ഫെബ്രുവരി 5 ന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് (വ്യാഴാഴ്ച) നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സിന്‍ഹ വോട്ട് ചെയ്തതായി കാണിക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടുകൊണ്ട് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എക്സില്‍ എഴുതി: ”രാകേഷ് സിന്‍ഹ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് വീണ്ടും ബിഹാര്‍ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ മോട്ടിലാല്‍ നെഹ്റു കോളേജില്‍ അദ്ദേഹം പഠിപ്പിക്കുന്നു, അപ്പോള്‍ ബീഹാറില്‍ ഒരു വിലാസം എങ്ങനെ അവകാശപ്പെടും? മോഷണം പിടിക്കപ്പെട്ടാല്‍ ബിജെപി പരിഷ്‌കരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല; അവര്‍ അത് പരസ്യമായി ചെയ്യുന്നത് തുടരും. ഇന്നും, AQI സ്റ്റേഷനുകളില്‍ വ്യാജ നിരീക്ഷണം തുടരുന്നു.
‘ബിജെപി ഡല്‍ഹി പൂര്‍വാഞ്ചല്‍ മോര്‍ച്ച പ്രസിഡന്റ് സന്തോഷ് ഓജയും പാര്‍ട്ടി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാറും ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്റെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡല്‍ഹിയില്‍ നിന്ന് ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് മാറ്റിയതായി പറഞ്ഞുകൊണ്ട് രാകേഷ് സിന്‍ഹ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു, ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു ഇയാള്‍. കെ എസ് ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.
അതേസമയം ബൈജുവിനെതിരെ നേരത്തെയും ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

