ന്യൂഡല്‍ഹി: 500, 2000 രൂപ പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ വിതരണം ചെയ്യുമെന്ന് ഫിനാല്‍സ് സെക്രട്ടറി അശേക് ലാവാസ.

രണ്ടു ദിവസത്തെ അവധിക്കു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്നും പുതിയ നോട്ടുകള്‍ ലഭിച്ചു തുടങ്ങും

നിലവിലെ 500, 1000 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് വിഷയം വളരെ ഗൗരവത്തോടെയാണ് പരിശേധിച്ചു വരുന്നത്. എന്നാല്‍ പണമിടപാടുകളിലെ ബുദ്ധിമുട്ടുകള്‍ വിവിധ പരിഹാരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു.

രാജ്യത്തെ വിവിധ എടിഎമ്മുകള്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും ബാക്കി എടിഎമ്മുകളില്‍ വെള്ളിയാഴ്ച തൊട്ടും പുതിയ നോട്ടുകള്‍ ലഭിച്ചു തുടങ്ങുമെന്ന് ലാവാസ അറിയിച്ചു.