Connect with us

News

ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍: കണക്കുമായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം

. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Published

on

ഇസ്രാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഗസയില്‍ ഇതുവരെ 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലുടനീളം മരിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കണക്ക് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്രാഈല്‍ നടത്തിയ വംശഹത്യയില്‍ മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ മാത്രമല്ല, ആശുപതികളിലുള്ള രോഗികളും കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ലക്ഷ്യം വെച്ചുള്ള ഇസ്രാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി മൃതദേഹങ്ങള്‍ പരിസരപ്രാദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇസ്രാഈല്‍ നടത്തിയ വംശഹത്യയില്‍ മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ മാത്രമല്ല, ആശുപതികളിലുള്ള രോഗികളും കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ലക്ഷ്യം വെച്ചുള്ള ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി മൃതദേഹങ്ങള്‍ പരിസരപ്രാദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇസ്രാഈലിന്റെ വംശഹത്യയുദ്ധത്തെ തുടര്‍ന്ന് ഇത് വരെ 35,034 സാധാരണകാരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 78,755 ഫലസ്തീനികള്‍ക്ക് ഇത് വരെ യുദ്ധത്തില്‍ പരിക്കേറ്റു. ഗസയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

‘ഗസയുടെ തെക്ക് ഭാഗത്തുള്ള ആശുപത്രികളില്‍ മൂന്ന് ദിവസത്തെ ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ, അതായത് സേവനങ്ങള്‍ ഉടന്‍ തന്നെ നിലച്ചേക്കാം,’ എന്നാണ് മെയ് എട്ടിന്, WHO യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ പങ്കു വെച്ചത്.

തെക്കന്‍ ഗസയിലെ ഭീകരമായ മാനുഷിക സാഹചര്യത്തെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ അപലപിച്ചു. റഫ നഗരത്തിനും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തി അടയ്ക്കാനുള്ള ഇസ്രഈല്‍ തീരുമാനത്തെ എതിര്‍ത്ത അദ്ദേഹം, അതിര്‍ത്തി അടക്കുന്നത് മാനുഷിക സഹായം എത്തിക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തെ തടസ്സപ്പെടുത്തും എന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുടിശ്ശിക അടച്ചില്ല: അട്ടപ്പാടി ഗവണ്‍മെന്ഞറ് സ്‌കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്

Published

on

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്.

നാല് മാസത്തെ വൈദ്യുതി കുടിശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

Continue Reading

kerala

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളിക്ക് നൂറ് കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളിയുടെ വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 35 രൂപയായിരുന്നു തക്കാളി വില.

ഇഞ്ചിക്ക് കിലോ 240 രൂപയാണ് എറണാകുളത്തെ നിരക്ക്. തമിഴ്‌നാട്ടിലെ ഉല്‍പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. മഴ കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടിലെ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞു.

25 രൂപയുണ്ടായിരുന്ന വഴുതനങ്ങയുടെ വില 40 ലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയര്‍ന്നു. 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60 ലെത്തി. വെണ്ടയുടെ വില 25 ല്‍ നിന്നും 45 രൂപയിലെത്തി. 30 രൂപ വിലയുണ്ടായിരുന്ന പയര്‍ വില 80 രൂപ വരെയാണ്.

Continue Reading

EDUCATION

വിദ്യാർത്ഥികളെ മികച്ച പ്രൊഫഷണലുകളാക്കാൻ ഇലാൻസിന്റെ ‘​പ്രൈം പ്ലസ്’

Published

on

അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗവും ആഗോളതലത്തിൽ ഉയർന്നുവരുന്ന പുത്തൻ സാ​ങ്കേതികവിദ്യകളിലധിഷ്ഠിതമായ തൊഴിലവസരങ്ങളും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും മികച്ച സ്ഥാനങ്ങൾ ലക്ഷ്യംവെക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയവർധനവുണ്ടാവുവുകയും ചെയ്യുമ്പോൾ.

ഈ സാഹചര്യത്തിലാണ് തെക്കേ ഇന്ത്യയിലെതന്നെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇലാൻസ്’ കാലത്തിനനുസൃതമായ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് മികച്ച അക്കാദമിക് വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഇവരെ എത്രയുംപെട്ടെന്ന് ഒരു മികച്ച പ്രൊഫണലാവാൻ പ്രാപ്തരാക്കുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ എന്ന പഠനപദ്ധതി അവതരിപ്പിക്കുന്നത്.

ഏതൊരു കോഴ്സിന്റെ കാര്യത്തിലും അക്കാദമിക്കായ അറിവുകൾ അതിന്റെ അടിത്തറ മാത്രമാണ്. അതേസമയം യഥാർത്ഥ ലോകവുമായും തൊഴിൽരംഗവുമായും അതിനെ ബന്ധിപ്പിക്കണമെങ്കിൽ പ്രായോഗികമായ അറിവ് അത്യാവശ്യവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, അത് അക്കാദമികമായാലും, പ്രൊഫഷണൽ പ്രവർത്തനങ്ങളിലായാലും, വ്യക്തിഗത വളർച്ചയിലായാലും, പ്രായോഗിക അറിവ് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. എത്രമികച്ച അക്കാദമിക് പരിശീലനം ലഭിച്ച വിദ്യാർത്ഥിക്കും, അവർ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിവർകൂടിയാണെങ്കിലും പ്രൊഫഷണൽ രംഗത്തേക്ക് വിജയകരമായി പ്രവേശിക്കണമെങ്കിൽ പ്രായോഗികമായ ചില അറിവുകളും പരിശീലനങ്ങളും വേണ്ടതുണ്ട്. ഇതിനായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക വൈദഗ്ധ്യം (Practical skills) നേടുക എന്നത് വളരെ പ്രധാന്യമുള്ള ഒരു കാര്യമാണ്.

‘ഇലാൻസി’ൽ നിന്ന് ACCA, CMA, CA തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, അവർ ഉയർന്ന റാങ്കോടെ ​പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിവർക്കൂടിയാണെങ്കിലും പ്രായോഗികരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് രൂപംനൽകിയ ഒന്നാണ് ‘ഇലാൻസ് പ്രൈം പ്ലസ്’. ഈ രംഗത്തെ ഏറ്റവും മികച്ച പരിചയസമ്പന്നാരായ അധ്യാപകരും കഴിവുതെളിയിച്ച പ്രൊഫഷണലുകളും ചേർന്നാണ് ഇതിന്റെ സിലബസും പരിശീലനരീതികളും നിർണ്ണയിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഫലപ്രദമായ ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനുള്ള ​പരിശീലനം (Language Skills), പവർ ബി.ഐ, എ​​ക്സെൽ, ടാബ്ലോ തുടങ്ങി ബിസിനസ്സ് മേഖലയിൽ അത്യാവ​ശ്യം ഉപയോഗിക്കേണ്ട കമ്പ്യൂട്ടർ പരിജ്ഞാനം, ജോലിക്കപേക്ഷിക്കാനുള്ള റെസ്യൂം തയ്യാറാക്കൽ, ഇന്റർവ്യൂകളെ നല്ലരീതിയിൽ അഭിമുഖികരിക്കേണ്ടവിധം, മികച്ച കമ്പനികളിൽ നിയമനം ലഭിക്കാനുള്ള സഹായം തുടങ്ങിയവയെല്ലാം ‘ഇലാൻസ് പ്രൈം പ്ലസി’ൽ ലഭ്യമാണ്.

ചുരുക്കത്തിൽ, ഒരു യൂണിവേഴ്സിറ്റയുടെ പഠനപദ്ധതികൾക്കുപരി, ജോലിയെടുക്കാനുള്ള ബിസിനസ്സ് രം​ഗത്തേക്കുള്ള വിദഗ്ധരെ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ‘ഇലാൻസ്’ ലക്ഷ്യമിടുന്നത്. പ്ലസ്-2 വിന് ശേഷം കൊമേഴ്സ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം എത്രയും വേഗത്തിൽ മികച്ചതും അഭിമാനകരവുമായ ഒരു കരിയറിൽ എത്തിപ്പെടുക എന്നതാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കൂടിയാണ് ‘ഇലാൻസ് പ്രൈം പ്ലസി’ന് രൂപം നൽകിയിരിക്കുന്നത്. ACCA, CMA, CA വിദ്യാർത്ഥികൾക്ക് അവരുടെ ആദ്യ ലെവലുകളിൽ പരീക്ഷാഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുണ്ടുള്ള സമീപനമാണ് (Exam Analytical Approach) ഇവിടെയുള്ള അധ്യാപകർ നൽകിവരുന്നത്. അതുപോലെത്തന്നെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നതിനായി ഭാഷ​ ഉപയോഗിക്കാനുള്ള പരിശീലനം (Language Training Programs) മുതൽ കമ്പ്യൂട്ടർ പരീശീലനം കൂടി നൽകുകവഴി അവരെ യഥാർത്ഥ പ്രൊഫഷണൽ ജീവിതത്തിലേക്ക് തയ്യാറാക്കുകകൂടിയാണ് ഇതിന്റെ ലക്ഷ്യം.

ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാതരം പ്രായോഗിക അറിവുകളും പരിശീലനവും നൽകുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ പ്രോഗ്രാമിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനും പ്രായോഗിക പരിചയത്തിനായി പ്രമുഖ കമ്പനികൾ ഇന്റേണൽഷിപ്പ് ചെയ്യാനുമുള്ള അവസരമുണ്ട്.
വിദ്യാർത്ഥികളെ ഏറ്റവും മികച്ച കമ്പനികളിലെ ഉന്നത സ്ഥാനത്തെക്കുകയാണ് ‘ഇലാൻസി’ ന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് ‘പ്രൈം പ്ലസ്’ പോലുള്ള സ്വപ്നപദ്ധതികൾ അവതരിപ്പിക്കുന്നതെന്നും ഈ കോഴ്സ് പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിയും ഉന്നതസ്ഥാനങ്ങളിലെത്തുമെന്നകാര്യത്തിൽ സംശയമില്ലെന്നും ‘ഇലാൻസ്​’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു. ​കൂടുതൽ വിവരങ്ങൾക്ക് : +91 7025107070

Continue Reading

Trending