Connect with us

kerala

67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം

ഘോഷയാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ ശേഷം ഒക്ടോബര്‍ 21-ന് തിരുവനന്തപുരം നഗരത്തില്‍ സമാപിക്കും.

Published

on

കാസര്‍കോട്: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കായികമേളയ്ക്ക് മുന്നോടിയായി നടക്കുന്ന സ്വര്‍ണ്ണക്കപ്പ് വഹിച്ചുള്ള വിളംബര ഘോഷയാത്ര ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു.

ഘോഷയാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ ശേഷം ഒക്ടോബര്‍ 21-ന് തിരുവനന്തപുരം നഗരത്തില്‍ സമാപിക്കും. ഇന്നത്തെ സ്വീകരണങ്ങള്‍ കണ്ണൂര്‍ (10.30), ഇരിട്ടി (12.00), മാനന്തവാടി (1.30), കല്‍പറ്റ (3.00) എന്നിവിടങ്ങളിലാണ്.

ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കായികതാരങ്ങള്‍, കായികപ്രേമികള്‍ എന്നിവര്‍ പങ്കുചേരും. നടി കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്വില്‍ അംബാസഡറായും, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡറായും പ്രവര്‍ത്തിക്കും.

ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, സമാപനചടങ്ങില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നല്‍കും.

ഒളിംപിക്സ് മാതൃകയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മേളയ്ക്ക് തിരുവനന്തപുരമാണ് വേദിയാകുന്നത്. ഒക്ടോബര്‍ 21-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ ഒക്ടോബര്‍ 22 മുതല്‍, 12 വേദികളിലായി നടക്കും.

പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. ഇവിടെ വടംവലിയടക്കം 12 മത്സരങ്ങള്‍ നടക്കും. ആത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും, ത്രോ ഇവന്റുകള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും നടക്കും. സമാപനച്ചടങ്ങും ഇതേ വേദിയിലാണ്.

മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷ്യധാന്യ സംഭരണം തുടങ്ങി. ടെക്നിക്കല്‍ ഒഫീഷ്യല്‍സ്, സെലക്ടേഴ്‌സ്, വളന്റിയേഴ്‌സ് എന്നിവരെ നിയമിച്ചു. 70 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരത്തിന് ബസുകളും ക്രമീകരിച്ചു.

ഭക്ഷണത്തിനായി പുത്തരിക്കണ്ടം അടക്കം അഞ്ച് അടുക്കളകള്‍ സജ്ജമാക്കി. പ്രധാന ഭക്ഷണകേന്ദ്രമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും.

 

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

Cricket

രഞ്ജി ട്രോഫി; ജയം ലക്ഷ്യമിട്ട് കേരളം നാളെ സൗരാഷ്ട്രക്കെതിരെ

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മാച്ചിൽ കർണ്ണാടകയോട് ഇന്നിങ്‌സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്റാണുള്ളത്.

സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി.കെ നായിഡു ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇതിനു പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിൻ ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്‌ദേവ് ഉനദ്ഘട്ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.

കേരള ടീം – മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ്മ, ഹരികൃഷ്ണൻ എം യു, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, സിബിൻ പി ഗിരീഷ്

Continue Reading

Trending