ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോതയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക താവളത്തിന് നേരെ പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നത്. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളെ വധച്ചതായും സൈന്യം അറിയിച്ചു. സൈനിക കേന്ദ്രത്തിലേക്കു നുഴഞ്ഞുകയറിയ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ആക്രമണം നടത്തിയത് പാകിസ്താന്‍ ഭീകരസംഘമായ ഫിദായീന്‍ ഗ്രൂപ്പാണെന്നാണ് വിവരം. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ തോക്കുകളും ഗ്രനേഡുകളുമായി സുരക്ഷാ താവളത്തിനുനേരെ അക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക വ്യക്താവ് പറഞ്ഞു.