ടിവി സീരിയലിലെ ആത്മഹത്യ രംഗം അനകുരിച്ച ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം.

പെണ്‍കുട്ടിയെയും രണ്ടു മാസം പ്രായമായ അനിയനെയും അയല്‍വാസിയെ ഏല്‍പിച്ച് മാതാവ് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയപ്പോഴാണ് കുട്ടി ആത്മഹത്യ രംഗം അനുകരിച്ചത്. മാതാവ് തിരികെ എത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടനെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസിന്റെ പ്രഥാമിക അന്വേഷണത്തില്‍ മരണകാരണം ആത്മഹത്യ അനുകരണമാണെന്ന് തെളിഞ്ഞു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറഞ്ഞു.