ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭോപാലിനടത്തുള്ള എയിന്ത്കേദിയില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടുപേരെയും വധിച്ചുവെന്ന് പൊലീസ് അറിയിച്ചു.31jail

ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം എട്ട് സിമി തടവുകാര്‍ ജയില്‍ ചാടിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ശേഷമാണ് ഇവരെ വെടിവെച്ചുകൊന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന എട്ടുതടവുകാരാണ് ചാടിയത്.