കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ വനമേഖല കടന്ന് ജനവാസ മേഖലയിലേക്ക് പടര്‍ന്നു പിടിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ രണ്ടു മേഖലകളില്‍ ആഴ്ചകളായി തുടരുന്ന കാട്ടുതീ കഴിഞ്ഞ രാത്രിയോടെ ശക്തി പ്രാപിച്ചതാണ് ജനവാസ മേഖലകള്‍ക്ക് ഭീഷണിയായത്. ചൊവ്വാഴ്ച രാത്രിയില്‍ കാട്ടുതീ ഇരട്ടി വലിപ്പം പ്രപിച്ചതോടെ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാത്.

ജനവാസ മേഖലകളിലേക്കു തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി 90,800 പേരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്‌ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

 An air tanker drops fire retardant drop on a mountain ridge.

സംസ്ഥാനത്തിന്റെ അഞ്ഞൂറിലേറെ വരുന്ന അഗ്‌നിശമന സേന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. തീ വ്യപകമായ ഓറഞ്ച് കൗണ്ടിയിലെ 13,000 ഏക്കറുകളില്‍ അഗ്‌നിശമന സേന വലിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ പറഞ്ഞു. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്.

 

രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി പേരെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ പല ഭാഗങ്ങളിലും 129 കിലോമീറ്റര്‍ / മണിക്കൂറില്‍ (80 മൈല്‍) കൂടുതല്‍ കാറ്റ് വീശുന്നതിനാല്‍ അപകടകരമായ കാലാവസ്ഥയെക്കുറിച്ചുള്ള റെഡ്-ഫ്ലാഗ് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാലിഫോര്‍ണിയ വന സംരക്ഷണ വകുപ്പ് പറയുന്നു.

The Blue Ridge Fire burned near homes in Yorba Linda, Calif., on Tuesday.

അപകടകരമായ കാറ്റ് ഉയര്‍ത്തുന്ന ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി 21,000 വീടുകളിള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി വൈദ്യുത വകുപ്പ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കൊറോണ ഭാഗത്ത് 2020 തുടക്കം മുതല്‍ കാലഫോര്‍ണിയയില്‍ കാട്ടുതീയില്‍ ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ ഒരു മാസത്തോളമായി കാട്ടുതീ പടരുകയാണ്. കനത്ത പുക ഉയര്‍ന്നത് കാലിഫോര്‍ണിയ നഗരത്തിലേക്ക് പടരുന്ന നിലയാണിപ്പോള്‍.