സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്.
സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ പോകണം. ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇത്തരം ഒരു നിര്‍ദേശവും നോര്‍ക്ക നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
2021-22, 2022-23 എന്നീ അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിങ്, എം.എസ്.സി നഴ്സിങ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണത്തിനും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണത്തിനും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും, ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org ലും ലഭിക്കും.
കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി
ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തന്‍പുരക്കല്‍ സരുണ്‍ സജിക്കെതിരായ കേസാണ് പിന്‍വലിച്ചത്. കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ 20നാണ് ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണ്‍ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. എന്നാല്‍ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സരുണിനെ കുടുക്കാന്‍ ഓട്ടോയില്‍ കൊണ്ടുവെച്ചതാണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡനടക്കം കുറ്റക്കാരായ 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ സരുണിനെതിരായ കള്ളക്കേസ് വനം വകുപ്പ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുണ്‍ പട്ടികജാതി, പട്ടിഗവര്‍ഗ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന കുറ്റക്കാര്‍ക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പേര്‍ട്ട് നല്‍കണമെന്ന് ഉപ്പുതറ പൊലീസിന് കമ്മീഷന്‍ ഉറപ്പുനല്‍കി.
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്