News

ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന്‍ മരിച്ചു

By webdesk17

August 10, 2025

ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന്‍ മരിച്ചു. മധ്യ ഗസ്സയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് സഹായ പാക്കറ്റുകള്‍ താഴേക്കിടുമ്പോള്‍ അത് എടുക്കാന്‍ ചെന്നതായിരുന്നു കുട്ടി.

ഇസ്രാഈലിന്റെ ഉപരോധത്തെ തുടര്‍ന്ന കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന ഗസ്സയില്‍ പട്ടിണി മരണം 217 ആയി. അതില്‍ 100 പേര്‍ കുട്ടികളാണ്. ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്ന 21 പേര്‍ അടക്കം 39 പേര്‍ ഇന്നലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 491 പേര്‍ക്ക് പരിക്കേറ്റു.

10 ലക്ഷത്തോളം ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിച്ച് ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം ചര്‍ച്ച ചെയ്യാനായി യുഎന്‍ സുരക്ഷാ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61,369 ആയി. 152,850 പേര്‍ക്ക് പരിക്കേറ്റു.