kerala

കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

By webdesk18

January 22, 2025

കൊച്ചി കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. പാലക്കാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. അപകടത്തില്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കുസാറ്റ് ക്യാമ്പസിനടുത്തുവെച്ചായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു.