kerala
രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്
അന്തിക്കാട് പൊലീസാണ് കേസെടുത്തത്.

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പൊലീസാണ് കേസെടുത്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം അന്തിക്കാട് എസ്എച്ച്ഒ അജിത്ത് ആണ് സെന്റ്മേരീസ്, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസുകള്‍ കസ്റ്റഡിയില്‍എടുത്തത്.
ഈ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനു കൊടുത്തിട്ടുണ്ട്.
kerala
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
വീട്ട് മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലില്‍ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
kerala
എറണാകുളത്ത് 10വയസ്സുകാരികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, പിന്നാലെ തട്ടിക്കൊണ്ടുപോകാനും ശ്രമം
കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എറണാകുളത്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്യൂഷന് കഴിഞ്ഞ് മടങ്ങിയ 10 വയസ്സുള്ള രണ്ട് കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തില്‍ അക്രമി എത്തിയതിന് പിന്നാലെ വാന്‍ നിര്‍ത്തിയിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.
പൊലീസിനെ വിവരം അറിയിച്ചെങ്കിലും പിന്നീട് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കൂടെ വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു.അക്രമി മസ്ക് ധരിച്ചിരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കി.
kerala
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു