Connect with us

kerala

നിയമം ലംഘിച്ച് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്കെതിരെ കേസ്

പാലക്കാട് ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം സംഘിപ്പിച്ച സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

on

നിയമം ലംഘിച്ച് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്കെതിരെ കേസ്. പാലക്കാട് ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം സംഘിപ്പിച്ച സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കൊളറോഡിലാണ് മത്സരം നടന്നത്.

നിയമം ലംഘിച്ച് കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചെന്നുമുള്ള പരാതിലാണ് സംഘാടകര്‍ക്കെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തത്.

പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോടതിവിധികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളും കന്നുപൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ‘പെറ്റ’ ഇന്ത്യയുടെ വാദം. അതേസമയം നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്ത്രീധന പീഡനം: ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി

പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല

Published

on

ഇടുക്കി: ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.

”അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി പറഞ്ഞു.

Continue Reading

kerala

‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Published

on

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി.

സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി.

ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത് സാധാരണ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നുവെന്ന് വിലയിരുത്തൽ. സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പണം ചോദിച്ചു വാങ്ങുന്നതിന് പാർട്ടി നേതൃത്വത്തിനും കഴിയുന്നില്ലെന്ന് വിമർശനം ഉയർന്നു. സിപിഐ വകുപ്പുകൾക്ക് പണം അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിന് മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും പൊതു ചർച്ചയിൽ പരാമർശം ഉണ്ടായി.

പി പ്രസാദിന്റെ പ്രവർത്തനം വിഎസ് സുനിൽകുമാറിനൊപ്പമെത്തുന്നില്ലെന്നും വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. സിപിഐഎമ്മിനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സെക്രട്ടറിക്ക് കഴിയുന്നില്ല. സിപിഐഎമ്മിനെ താങ്ങി നിൽക്കുന്നുവെന്നാണ് ഉയർന്ന വിമർശനം. മൂന്ന് കമ്മിറ്റികളാണ് ബിനോയ് വിശ്വത്തിനെതിരെ രം​ഗത്തെത്തിയത്.

Continue Reading

kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു

Published

on

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സർക്കാരിനെ വിശ്വസിച്ച് ഏഴു മാസം കടന്നുപോയത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കാൻ വൈകിയത്.

മേപ്പാടി പഞ്ചായത്തിൽ കണ്ണായ സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് ഇതിനകം തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 105 കുടുംബങ്ങൾക്കാണ് മുസ്ലിംലീഗ് വീട് നിർമ്മിച്ച് നൽകുന്നത്. ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന ജോലികൾ ശനിയാഴ്ച തുടങ്ങും. ഈ മാസം 28ന് വീടുകളുടെ നിർമ്മാണം ആരംഭിക്കും. സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

Trending