Connect with us

crime

ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തി മച്ചില്‍ ഒളിപ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്.മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടിയുടെ സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചു

സ്വർണമിശ്രിതം കാപ്സളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനാണു ശ്രമിച്ചത്

Published

on

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു. മൂന്നു യാത്രക്കാരിൽനിന്നായി 1.3 കോടി രൂപ വിലവരുന്ന 1.84 കിലോഗ്രാം സ്വർണവും ഒരാളിൽനിന്ന് 12 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും അഞ്ചുപേരിൽനിന്നായി 2.28 ലക്ഷം രൂപയുടെ വിദേശനിർമിത സിഗരറ്റുകളുമാണ് കണ്ടെടുത്തത്.

അൽഐനിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 62.04 ലക്ഷം രൂപയുടെ 885 ഗ്രാം സ്വർണവും റിയാദിൽനിന്നെത്തിയ ഓമശ്ശേരി സ്വദേശിയിൽനിന്ന് 52.33 ലക്ഷം രൂപ വിലവരുന്ന 734 ഗ്രാം സ്വർണവും കണ്ടെത്തി. ഇരുവരും സ്വർണമിശ്രിതം കാപ്സളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനാണു ശ്രമിച്ചത്.

Continue Reading

crime

അബുദാബി- കൊച്ചി എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ച പ്രവാസി മലയാളി അറസ്‌റ്റിൽ

പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല

Published

on

അബുദാബി: കൊച്ചി-എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്.

പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നൽകിയതിനെത്തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.

Continue Reading

crime

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

ഇതാദ്യമായല്ല മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആളുകളെ കയ്യേറ്റം ചെയ്യുന്നത്.

Published

on

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം. ഇവരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരെയും നിലത്തിരുത്തി കൂട്ടമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതാദ്യമായല്ല മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആളുകളെ കയ്യേറ്റം ചെയ്യുന്നത്.

അടുത്തിടെ ബിഹാറില്‍ മലയാളി സുവിശേഷകനെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി. സണ്ണി ആയിരുന്നു ബിഹാറില്‍ ആക്രമണത്തിന് ഇരയായത്. പാസ്റ്റര്‍ സണ്ണിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും സംഘം മര്‍ദിക്കുന്നതിന്റെയും നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. ഇവര്‍ ജയ് ശ്രീറാം വിളിച്ച് കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

Continue Reading

Trending