kerala
മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നടി മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു
‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്

കൊച്ചി: മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാര്‍വതി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ
വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
വോട്ട് കൊള്ള; 327 വോട്ടുകള്‍ സി.പി.എം സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറില്‍
ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്.

കോഴിക്കോട്: ഒരൊറ്റ കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാരെ സൃഷ്ടിച്ചതിന്റെ പുകമറയും നീങ്ങുമ്പോള്‍ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായിവ്യക്തമായതായി മുസ്്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്. ഇവര്‍ ആരെല്ലാമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും ചിലര്‍ക്ക് പല ഡിവിഷനിലും ബൂത്തിലും വോട്ടുകളും കണ്ടെത്തി.
മാറാട് ഡിവിഷനിലെ 49/49 എന്ന നമ്പറിലുള്ള കെട്ടിടം അരക്കിണര്‍ ജയ്ഹിന്ദ് അന്തൊടത്ത് അനിതയുടെ പേരിലുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങാണ്. അനിതയാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് വാടകക്ക് നല്‍കിയത്. കോര്‍പ്പറേഷന്‍ രേഖകളില്‍ പോലും കൊമേഴ്‌സ്യല്‍ ആവശ്യത്തിനുള്ള കെട്ടിടമെന്ന് വ്യക്തമാക്കുമ്പോഴാണ് ഇതില്‍ 327 പേര്‍ താമസിക്കുന്നു എന്ന പേരില്‍ വോട്ടര്‍മാരാക്കിയത്. ഒരേ വീട് നമ്പറില്‍ നൂറ് കണക്കിന് വോട്ടുകള്‍ ചേര്‍ക്കുകയും പെട്ടെന്ന് കണ്ടെത്താതിരിക്കാന്‍ വേണ്ടി പല വാര്‍ഡുകളിലും ഡിവിഷനുകളിലുമായി ഇത് പല ഭാഗത്താക്കുകയും ചെയ്താണ് പുകമറ സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറി ലാക്കാക്കിയുള്ള ഗൂഢപദ്ധതിയാണിതെന്ന് വ്യക്തം.
മൂന്നാലുങ്ങല്‍ ഡിവിഷനില്‍ പി.ടി ഉഷ റോഡില്‍ 62/1629 ല്‍ 70 വോട്ടര്‍മാരാണുളളത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഈ വീട് അന്വേഷിച്ചെത്തിയെങ്കിലും അങ്ങിനെയൊരു കെട്ടിടം തന്നെ ഇല്ലെന്ന് വ്യക്തമായി. 1615 ന് ശേഷം 1632 എന്ന കെട്ടിടമാണുളളത്. ഇല്ലാത്ത കെട്ടിടങ്ങളുടെ മറവില്‍ കൂട്ടത്തോടെ വോട്ടുകള്‍ സൃഷ്ടിക്കുന്നത് ആകസ്മികമല്ല. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചോ മറ്റിടത്തും വോട്ടു ചെയ്‌തെത്തിയോ കളളവോട്ട് ചെയ്യാനുള്ള വാതായനമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായുള്ളത് 1088 വോട്ടുകളാണ്. വിത്യസ്ഥ ബൂത്തുകളിലായി ചിതറിച്ചാണ് കണ്‍കെട്ട്.
പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണുള്ളത്. ഇവര്‍ അഞ്ച് ബൂത്തുകളിലായാണുള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും 72 എണ്ണം നടുവട്ടം ഡിവിഷനിലും അഞ്ചെണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്.
59 ാം ഡിവിഷനിലെ പട്ടികയില്‍ പാര്‍ട്ട് 7 ല്‍ റെയില്‍വെ കോളനിയെന്ന പേരില്‍ വ്യത്യസ്ത ക്രമ നമ്പറുകളിലായി വോട്ടുകളുണ്ട്. മേല്‍ റെയില്‍വേ കോളനിയില്‍ സ്ഥിരതാമസക്കാരില്ലെന്നും നടപടി സ്വീകരിക്കണമെന്നും നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നെങ്കിലും അവ നീക്കം ചെയ്യാത്തതിലും ലക്ഷ്യം വ്യക്തമാണ്. വര്‍ഷങ്ങളായി റെയില്‍ കോളനിയെന്ന വിലാസത്തില്‍ താമസക്കാരില്ല. തൊട്ടടുത്ത് വീട്ടുകളിലെ വോട്ടര്‍മാര്‍ ഒരുമിച്ച് വരുന്നതിന് പകരം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വോട്ടുകളാണ് ക്രമ നമ്പര്‍ പ്രകാരം വരുന്നത്. അതു കൊണ്ട് തന്നെ വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി പഠിക്കാന്‍ മറ്റുളളവര്‍ക്ക എളുപ്പമല്ലാത്തതാണ് പഴുതാക്കുന്നത്.
അഴിമതിയിലൂടെ സമ്പാതിച്ച കോടികള്‍ വാരി വിതറിയാലും വിജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സി.പി.എം ചില ഉദ്യോഗസ്ഥരിലൂടെ കൃത്രിമത്തം നടത്താന്‍ ശ്രമിക്കുന്നത്.
രാഹുല്‍ ഗാന്ധി കണ്ടെത്തി പുറത്തുവിട്ട വോട്ടു കൊള്ളക്ക സമാനമാണിത്. ഈ ക്രമക്കേടിന് കൂട്ടുനിന്ന് ജനാധിപത്യം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ ഇംപീച്ച് ചെയ്ത് ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുമ്പിലെത്തിക്കണം. മുസ്്‌ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജന.സെക്രട്ടറി ടി.ടി ഇസ്്മായില്‍, ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, എസ്.വി ഹസ്സന്‍ കോയ, അഡ്വ.എ.വി അന്‍വര്‍, എം കുഞ്ഞാമുട്ടി എന്നിവര്‍ വ്യക്തമാക്കി.
kerala
നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.
ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.
kerala
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
-
Cricket3 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News3 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india3 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india3 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india3 days ago
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു