Connect with us

kerala

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.

പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്.

സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗബിന്‍ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് എസ്.ഐ.ആര്‍ നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.

പാലക്കാട്ടെ എസ്‌ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

kerala

ഷാന്‍ വധക്കേസ്: നേരിട്ട് പങ്കുള്ള നാല് ആര്‍.എസ്.എസുകാര്‍ക്ക് ജാമ്യം

ഇതോടെ കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

Published

on

ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേരള ഹൈകോടതി നേരത്തെ ജാമ്യം റദ്ദാക്കിയ മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ദ്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി വിഷ്ണു എന്നിവര്‍ക്കാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ഇതോടെ കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. 2021 ഡിസംബര്‍ 18-നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാനിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി ആര്‍.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 15 പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.

ഷാന്‍ വധക്കേസിലെ ആര്‍.എസ്.എസുകാരായ ഒമ്പത് പ്രതികള്‍ക്കും ആലപ്പുഴ അഡീഷനല്‍ സെഷന്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ഹൈകോടതി റദ്ദാക്കുകയായിരുന്നു. അതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ജാമ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി.

കഴിഞ്ഞ മേയില്‍ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഷാന്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ആര്‍.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും നടക്കുമായിരുന്നില്ലെന്നും കേരളം ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വെച്ചാണ് കെ.എസ് ഷാനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. പിന്നാലെ ആര്‍.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.

Continue Reading

Trending