Connect with us

kerala

6 മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്ന് പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

Published

on

കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് ദമ്പതികള്‍ പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ആറുമാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസ്പി പറഞ്ഞു.

kerala

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച

Published

on

മലപ്പുറം: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (08/06/2024 ശനി) ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘വ്‌ളോഗര്‍മാര്‍ക്ക് നേരിട്ട് നോട്ടീസയയ്ക്കും’; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്‍മാര്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിയമ ലംഘകരായ വ്‌ളോഗര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. കര്‍ശന നടപടി നിര്‍ദ്ദേശിച്ച മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ആഫ്റ്റര്‍ മാര്‍ക്കര്‍, എല്‍ഇഡി, നിയോണ്‍, ഫ്‌ളാഷ് ലൈറ്റുകള്‍, ഉച്ചത്തിലുള്ള ഹോണ്‍ എന്നിവ ഘടിപ്പിച്ച വാഹനങ്ങള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാല്‍ എതിരേ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് കണ്ണ് കാണില്ല. വലിയ ശബ്ദവും വെളിച്ചവുമായി നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് വനമേഖലയിലെ വാഹനങ്ങളുടെ രാത്രി യാത്ര. എതിരെ വരുന്ന വാഹനങ്ങളിലെ യാത്രികരുടെയും സഹയാത്രികരുടെയും സുരക്ഷയും റോഡ് സുരക്ഷയും പ്രധാനമാണ്. മാറ്റം വരുത്തിയ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. കാമ്പസുകളിലെ അപകടകരമായ മോട്ടോര്‍ ഷോയ്‌ക്കെതിരെയും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്രകാശ് ആസ്ത്ര, ഓട്ടോഷോ കേരള തുടങ്ങിയ വ്‌ളോഗര്‍മാരുടെ യൂട്യൂബ് വീഡിയോകള്‍ ഡിവിഷന്‍ ബെഞ്ച് തുറന്ന കോടതിയില്‍ പരിശോധിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ ഭീഷണിപ്പെടുത്തിയാല്‍ വ്‌ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗതാഗത കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ നിയമ വിരുദ്ധ വീഡിയോകള്‍ നീക്കം ചെയ്യുന്നതില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സഞ്ജു ടെക്കി ഉള്‍പ്പടെ അഞ്ച് വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

Continue Reading

kerala

‘യൂണിഫോമിടാത്ത സമയമുണ്ടല്ലോ, കൈ വെട്ടും’: അനധികൃതമായി സ്ഥാപിച്ച പാര്‍ട്ടിക്കൊടി നീക്കിയതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥന് സിപിഎമ്മിന്റെ ഭീഷണി

സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിച്ചു

Published

on

പത്തനംതിട്ട: കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്‍റെ കൊടികള്‍ നീക്കം ചെയ്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാദേശിക നേതാക്കള്‍. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് പത്തനംതിട്ട തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് ഭീഷണി മുഴക്കിയത്.

സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിച്ചു. പാര്‍ട്ടിയുടെ കൊടികള്‍ കഴിഞ്ഞ ദിവസമാണ് വനപാലകര്‍ നീക്കിയത്. ഇതിനു പിന്നാലെയായിരുന്നു ഭീഷണി സന്ദേശവും കൊടി പുനഃസ്ഥാപിക്കലും.

Continue Reading

Trending