Connect with us

kerala

സ്‌കോളര്‍ഷിപ്പിലെ ഇരട്ട പ്രഹരം

EDITORIAL

Published

on

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സമാന നിലപാടുമായി സംസ്ഥാന സര്‍ക്കാറും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ആയിരംകോടി രൂപയുടെ കുറവാണ് വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറും പിന്നോക്കകാരുടെ കഴുത്തില്‍ കുത്തിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 39.9 ശതമാനമാണ് കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചതെങ്കില്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയില്‍ കുറവു വരുത്തിയിരിക്കുന്നത് 63.8 ശതമാനമാണ്. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് തുക 26.40 കോടി രൂപ വെട്ടിക്കുറച്ച് 7.34 കോടി രൂപയാക്കിയിരിക്കുകയാണ്. എസ്.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയില്‍ 99.9 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 165 കോടി രൂപയുണ്ടായിരുന്ന സ്ഥാനത്ത് രണ്ട് ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. വിദേശത്ത് പഠിക്കാനുള്ള എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയില്‍ 5.99 കോടി രൂപയുടെ കുറവ് വരുത്തി. വെറും 10 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. ന്യൂനക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സച്ചാര്‍ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്മിഷനുകളുടെ നിര്‍ദ്ദേശ പ്രകാരമാണ് പല സ്‌കോളര്‍ഷിപ്പുകളും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കത്തിന്റെ ബാണ്ഡം പേറേണ്ടി വന്ന ജനവിഭാഗങ്ങള്‍ക്ക് അവസരസമത്വം എന്ന ഭരണഘടനാ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഒന്നും രണ്ടും മൂന്നും സര്‍ക്കാറുകളുടെ കാലത്ത് മോദി ഭീകരമാം വിധത്തിലാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകളുടെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ തുറന്നുപറയുന്നുണ്ട്.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 2021 – 22 ല്‍ 1378 കോടി യും 22-23 ല്‍ 1425 കോടിയുമായിരുന്നു. എന്നാല്‍ 23 – 24 ലെ ബജറ്റില്‍ ഗണ്യമായിക്കുറച്ച് 433 കോടിയാക്കിയപ്പോള്‍ 24 -25 ല്‍ 326.16 കോടി ആയി വീണ്ടും കുറക്കുകയണ്ടായി. ഇത്തവണ ആകെ അനുവദിച്ചത് 195.70 കോടി മാത്രമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 40 ശതമാന ത്തിന്റെ കുറവ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 2021- 22ല്‍ 468 കോടിയും 22-23ല്‍ 515 കോടിയും 23- 24 ല്‍ 1065 കോടിയും 24-25ല്‍ 1145.38 കോടിയും ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 413.99 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. അതായത് 63.85 ശതമാനത്തിന്റെ കുറവ്. യു.ജി. പി.ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മിന്‍സ് സ്‌കോളര്‍ ഷിപ്പ് 21-22 ല്‍ 325 കോടിയും 22-23ല്‍ 365 കോടിയും 23 -24ല്‍ 44 കോടിയും 24-25ല്‍ 33.80 25-26ല്‍ 7.34 ഉം ആണ് അനുവദിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 78 ശതമാനം വെട്ടിക്കു റച്ചു. മദ്രസകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസ പദ്ധതിയിലാണ് ഏറ്റവും ഭീകരമായ കത്തിവെക്കലുണ്ടാ യിരിക്കുന്നത്. 21- 22 മുതല്‍ വിവിധ വര്‍ഷങ്ങളില്‍ 174 കോടി, 160 കോടി, 10 കോടി, രണ്ട് കോടി എന്നിങ്ങനെയാ യിരുന്നുവെങ്കില്‍ ഇത്തവണ അത് 0.01 കോടിയാണ്. 99.5 ശതമാനത്തിന്റെ അതിമാരകമായ രീതിയിലുള്ള കുറവ്. മദ്രസകള്‍ക്കുള്ള ഗ്രാന്റുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മദ്രസകള്‍ക്കുള്ള സഹായം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തലാക്കിയതോടെ ബാലാവകാശ കമ്മി ഷന്റെ ശുപാര്‍ശകള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സഹായ പദ്ധതികളിലും സമാനമായ രീതി തന്നെയാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വേട്ടയും ഇതേ കാലയളവില്‍ തന്നെയാണ് നടന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, എ.പി.ജെ അബ്ദുല്‍ കലാം, മദര്‍തെരേസ തുടങ്ങിയ ഒമ്പത് ന്യൂനപക്ഷ സ്‌കോളര്‍ഷി പ്പുകളുടെ തുകയാണ് നേര്‍ പകുതിയായി കുറച്ചത്. സ്‌കൂള്‍ തലം മുതല്‍ പി.ജി വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അഞ്ച് കോടി ഇരുപത്തി നാല് ലക്ഷം രൂപ ഭരണാനുമതി നല്‍കിയിരുന്നുവെങ്കില്‍ ഇത് രണ്ട് കോടി 62 ലക്ഷം രൂപയാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് ഭരണാനുമതി നല്‍കിയ 82 ലക്ഷം രൂപയില്‍ നിന്ന് 41 ലക്ഷം രൂപയാക്കി കുറച്ചപ്പോള്‍ 67,51620 രൂപ ഭരണാനുമതി നല്‍കിയിരുന്ന മദര്‍ തേരസ സ്‌കോളര്‍ഷിപ്പ് 33, 75810 ആയാണ് കുറച്ചത്. വിദേശ സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് ഫി റീ ഇംബേഴ്സ്‌മെന്റ് സ്‌കോളര്‍ഷിപ്പ്, ഐ.ടി.ഐ-ഐ.ഐ.എം സ്‌കോളര്‍ഷിപ്പ്, സി.എ/ ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പ്, യു.ജി.സി നെറ്റ് കോച്ചിങ് സ്‌കോളര്‍ഷിപ്പ് എന്നിവയും വെട്ടിക്കുറച്ചിരിക്കുകയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള വിരോധം ഇടതു സര്‍ക്കാര്‍ മുന്‍കാലങ്ങളിലേ പ്രകടിപ്പിച്ചിട്ടുള്ളതാണ്. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിന് പകരം മറ്റൊരു കമ്മിഷന്‍ രൂപീകരിച്ച് അതില്‍ വെള്ളംചേര്‍ ത്തുകയാണ് മുന്‍ വി.എസ് സര്‍ക്കാര്‍ ചെയ്തിരുന്നത്.

 

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending