Connect with us

crime

മദ്യപാനത്തിനിടെയുണ്ടായ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

Published

on

ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകനാണ്(25) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് തേങ്ങാക്കൽ സ്വദേശി സുബീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

crime

പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു

2018ൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ.

Published

on

പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. 2018ൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ. വനിതാ നേതാവിനെ ലഹരി നൽകി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരെയുണ്ട്.

കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.

Continue Reading

crime

ഗോരക്ഷക ഗുണ്ടകള്‍ ആക്രമിച്ച മൂന്നാമത്തെ ആളും മരിച്ചു; പ്രതികളെ തൊടാതെ പൊലീസ്

പത്ത് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സദ്ദാം ഖുറേഷി (23) ആണ് ചൊവ്വാഴ്ച റായ്പൂരിലെ ശ്രീബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്.

Published

on

ഛത്തിസ്ഗഢില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഗോരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണത്തിന് ഇരയായ മൂന്നാമനും മരിച്ചു. പത്ത് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സദ്ദാം ഖുറേഷി (23) ആണ് ചൊവ്വാഴ്ച റായ്പൂരിലെ ശ്രീബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്.

അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടും ഒരു പ്രതിയെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ജൂണ്‍ ഏഴിന് 3 പേരെയും റായ്പൂരില്‍വെച്ചാണ് ആക്രമിച്ചത്. സദ്ദാം ഖുറേഷിയുടെ ബന്ധുക്കളായ ഗുഡ്ഡു ഖാന്‍ (35), ചാന്ദ് മിയ ഖാന്‍ (23) എന്നിവര്‍ അതേ ദിവസം കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോള്‍ സഹായം തേടി ഖുറേഷി ബന്ധു ഷുഹൈബിനെ ഫോണില്‍ വിളിച്ചിരുന്നു. വിളിച്ചതിന് ശേഷം പോക്കറ്റില്‍ സൂക്ഷിച്ച ഫോണില്‍നിന്ന് ”എന്നെ തല്ലല്ലേ, കുടിക്കാന്‍ കുറച്ചു വെള്ളം തരൂ”വെന്നും പിന്നീട് ചിലര്‍ ”എവിടെ നിന്നാണ് കൊണ്ടുവന്നത്, നിന്നെ വെറുതെ വിടില്ല” എന്നും പറയുന്നത് കേട്ടിരുന്നുവെന്ന് ഷുഹൈബ് പറഞ്ഞു.

ആരോഗ്യം മെച്ചപ്പെട്ടാല്‍ ഖുറേഷിയുടെ മൊഴിയെടുക്കുമെന്നാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്. വധശ്രമത്തിനും മനഃപൂര്‍വമുള്ള നരഹത്യക്കുമാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ ഏഴിന് രാത്രി ഏഴുമണിക്ക് അബോധാവസ്ഥയിലാണ് ഖുറേഷിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദീപക് ജയ്‌സ്വാള്‍ പറഞ്ഞു.

Continue Reading

crime

തൃശൂരില്‍ ബിജെപി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

പതിനൊന്നാം വാര്‍ഡ് മെമ്പറും ബി.ജെ.പി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി.

Published

on

പടിയൂര്‍ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പതിനൊന്നാം വാര്‍ഡ് മെമ്പറും ബി.ജെ.പി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ പൊറുത്തിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്.

നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തേക്കാണ് ശ്രീജിത്തിനെ കാപ്പ ചുമത്തി നാടുകടത്തുക.

Continue Reading

Trending