Connect with us

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം യാ ഹബീബി പ്രകാശനം ചെയ്തു

Published

on

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം യാ ഹബീബിയുടെ സൗദീതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ്‌ അഹ്‌മദിന് നൽകി കൊണ്ട് നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനും വാഗ്മിയുമായ സി.പി സെയ്തലവി ഹാഷിം എഞ്ചിനീയർ അനുസ്മരണ പ്രഭാഷണം നടത്തി.

കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ക്കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ജനനിബിഢമായ സാംസ്കാരിക സമ്മേളനം സൗദി കെ.എം.സ.സി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.


കെഎംസിസിയുടെ പല ജനകീയ പദ്ധതികളുടേയും സൂത്രധാരകനും സംഘടനയുടെ ഭരണഘടന പരിഷ്കരണത്തിന് പിന്നിലെ മാസ്റ്റർ ബ്രയിനുമായിരുന്നു ഹാഷിം എഞ്ചിനീയറെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ഇ.ടി മുഹമ്മദ് ബഷീർ എം.പി സൂചിപ്പിച്ചു.

അന്യരുടെ പ്രയാസങ്ങൾ പരിഹരിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും രാപകലില്ലാതെ ഓടിനടക്കുന്ന കെഎംസിസി പ്രവർത്തകർക്ക് ഹാഷിം എഞ്ചിനീയർ എന്നും ഒരു പ്രചോദന മായിരിക്കുമെന്നും പൊതു നന്മക്കായുള്ള ഈ ഓട്ടത്തിൽ കെ എം സി സി യോട് ചേർന്നു നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും പുസ്തകം ഏറ്റു വാങ്ങിയ ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു.

വായനയേ സ്നേഹിച്ച പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച സൗമ്യനും നേതൃ ഗുണങ്ങളാൽ സമ്പന്നനുമായിരുന്നു ഹാഷിം എഞ്ചിനീയർ, തനിക്ക് ലഭിച്ച സൗകര്യങ്ങളിൽ ഒതുങ്ങിക്കൂടാതെ മറ്റുള്ളവർക്ക് സൗകര്യങ്ങൾ ഒരുക്കാനായുള്ള ഓട്ടത്തിലായിരുന്നു ജീവിതാന്ത്യം വരെ അദ്ദേഹമെന്നും സി.പി സെയ്തലവി ഓർമ്മിപ്പിച്ചു, പുതിയ തലമുറയിലെ പ്രവർത്തകർക്ക് ആ ജീവിതത്തിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും ഈ ഓർമ്മ പുസ്തകം ആ ദൗത്യം നിർവ്വഹിക്കാൻ മാത്രം പ്രൗഢമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ധീഖ് പാണ്ടികശാല സംഘടനാ പ്രവർത്തങ്ങൾ വിശദീകരിച്ചു. യാ ഹബീബി ഓർമ്മപുസ്തകം ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ പുസ്തകം പിറന്ന നാൾ വഴികൾ സദസ്സുമായി പങ്ക് വെച്ചു. അഹമ്മദ് പുളിക്കൽ, അബ്‌ദുൽ ഹമീദ് കുണ്ടോട്ടി, പ്രദീപ്‌ കൊട്ടിയം, കെ.എം ബഷീർ, സി.എച്ച് മൗലവി, സൈനുൽ ആബിദീൻ കുമളി എന്നിവർ സംസാരിച്ചു.

ഉപജീവനത്തിനായി ഗൾഫിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ വിസ്മൃതിയിലാണ്ടുപോയ ത്യാഗങ്ങളുടെയും അതിജീവനത്തിൻ്റെയും ഇന്നലകളിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഈ പുസ്തകം പ്രവാസത്തെയും പ്രവാസ ലോകത്തെയും ഒപ്പം കെഎംസിസി എന്ന സംഘടനയേയും അടുത്തറിയാനും കൂടുതൽ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.

റഹ്‌മാൻ കാരയാട്, കബീർ കൊണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവർ അതിഥികളെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
അബ്‌ദുൽ ഖാദർ വാണിയമ്പലം, അബ്ദുൽ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ്‌ കുട്ടി കരിങ്കപ്പാറ, അൻസാരി നാരിയ, ഉമ്മർ ഓമശ്ശേരി, ഇഖ്ബാൽ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസൽ കൊടുമ, ഹുസൈൻ കെ.പി വേങ്ങര, മുജീബ് കൊളത്തൂർ, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ്‌ എറണാംകുളം, നിസാർ അഹ്‌മദ്‌, സഫീർ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാൽ മീനങ്ങാടി, നിസാർ വടക്കുംപാട്, ഫഹദ് കൊടിഞ്ഞി, ഷബ്‌ന നജീബ്, റൂഖിയ റഹ്‌മാൻ, ഫൗസിയ റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബഷീർ ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ
പ്രസാധക സമിതി ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും പ്രവിശ്യ കെ.എം.സി.സി ട്രഷറർ അഷ്‌റഫ് ഗസൽ നന്ദിയും പറഞ്ഞു. സഹീർ മജ്ദാൽ അവതാരകനായിരുന്നു.

Continue Reading

GULF

സഊദിയിൽ മലയാളിയുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; സ്വദേശി പൗരനൻ പോലീസ് കസ്റ്റഡിയിൽ

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്‌പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം.

യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ പ്രതി അന്യോഷണ സംഘത്തിൻറെ വലയിലാവുകയായിരുന്നു.
വ്യാഴാഴ്‌ച രാത്രി ഖത്തീഫിൽ നിന്നും അൽ വാദിയയിലേക്ക് പോയതാണ് അഖിൽ. എന്നാൽ എന്തിനാണ് വാദിയയിലെത്തിയത് എന്നതിൽ വ്യക്തതയില്ല. എ.സി ടെക്‌നീഷ്യനായി ഏഴ് വർഷമായി ദമ്മാമിലെ ഖത്തീഫിൽ ജോലി ചെയ്‌തു വരികയാണ് അഖിൽ. സന്ദർശക വിസയിൽലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്‌ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സഊദിയിൽ തിരിച്ചെത്തിയത്.

കേസിന്റെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കം അറിയിച്ചു.

Continue Reading

gulf

ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

Published

on

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.

Continue Reading

Trending