X

ചുമത്തിയത് നിസാര വകുപ്പ്; എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനി കോടതിയിലേക്ക്

എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്. മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറന്മുള പൊലീസിനെതിരെയാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും നിർദേശം.

എന്നാൽ തന്നെ മർദിച്ചവർക്ക് എതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പൊലീസ് കേസ് എടുത്തിരിക്കുന്നത്.കേസ് അന്വേഷണത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തി.പൊലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി.

ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു.

മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്.

webdesk13: