Connect with us

local

കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു

വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Published

on

കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു. കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജ‌ഞാത ജീവി രാത്രിയിൽ കൊന്നുതിന്നത്.

ഒരു ഭാഗത്ത് വലിയ കാടായതിനാൽ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തിൽ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.

ചികിത്സ നൽകിയ നായയെ രാത്രിയിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്പോൾ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.

ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്പുഴ ഫോറസ്‌റ്റ് സ്‌റ്റേഷനിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയിൽ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തിൽപ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒടിപി ഇനിമുതല്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈലില്‍ മാത്രം

നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്.

Published

on

കേരള സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്.

എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മാത്രം ഒടിപി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്.

യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷന്‍, നിലവിലെ രജിസ്ട്രേഷന്‍ തിരുത്തല്‍, യൂസര്‍ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ പരിശോധന എന്നീ ഘട്ടങ്ങളില്‍ ഒ.ടി.പി. അനിവാര്യമാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ ആധാറുമായി ബന്ധിപ്പിക്കണം. നിലവില്‍ ‘ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം പ്രൊഫൈല്‍ പേജില്‍ ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം.

സര്‍ക്കാര്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കുവാനായി 2010-ല്‍ ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തിനാല്‍ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങള്‍ക്കുള്ള ആറിനം അപേക്ഷകള്‍ വനം വകുപ്പിന് സമര്‍പ്പിക്കാനുള്ള സേവനങ്ങളും, നേച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്‌മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നല്‍കുന്നു. ഇതുവരെ 12 കോടിയിലധികം അപേക്ഷ ‘ഇ-ഡിസ്ട്രിക്ട് വഴി ലഭിച്ചു.

Continue Reading

gulf

അസീർ സൂപ്പർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്റ്റാർസ് ഓഫ് അബ്ഹ ജേതാക്കൾ

മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ എന്നി സ്ഥാനങ്ങൾ സ്റ്റാർസ് ഓഫ് അബഹയിലെ സഞ്ജയ്‌ നേടി.

Published

on

അബ്ഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് അസീർ സൂപ്പർ പ്രീമിയർ ലീഗിൽ സ്റ്റാർസ് ഓഫ് അബ്ഹ ജേതാക്കളായി. അസീർ മേഖലയിലെ 12 ടീമുകളിലായി നൂറ്റിനാൽപത്തിരണ്ട് കളിക്കാർ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനൽമത്സരത്തിൽ ക്വിക്സ്ഇലെവനെ 25 റൺസുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർസ് ഓഫ് അബ്ഹ കപ്പിൽ മുത്തമിട്ടു.

ഫൈനൽ കളിയിലെ മികച്ച പ്ലേയറായി റിയാസിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റിസ്മാൻ. മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ എന്നി സ്ഥാനങ്ങൾ സ്റ്റാർസ് ഓഫ് അബഹയിലെ സഞ്ജയ്‌ നേടി.

വിജയികൾക്ക് ഉള്ള ക്യാഷ് പ്രൈസും ട്രോഫിയും ജിദ്ദ ഇന്ത്യ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധി അഷറഫ് കുറ്റിച്ചൽ വിതരണം ചെയ്യ്തു. പ്യാരി ഷഫീക്, പ്രമോജ്, അനീഷ്, ആസിഫ് ഇക്ബാൽ ജസീം സോജൻ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കേ തിരൂരില്‍ ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു

രൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.

Published

on

പൂക്കയില്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിളിച്ച് മടങ്ങുകയായിരുന്ന യുവതി സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ തീ കത്തി നശിച്ചു. തിരൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.

തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ പുറകിൽ നിന്നും പുകയുയരുന്നത് കണ്ട ആളുകൾ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടനെ തന്നെ സ്കൂട്ടർ നിർത്തിയത് കൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു. ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്.

Continue Reading

Trending