ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന്‍ തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി. അതേസമയം ബോട്ടിലെ യാത്ര ചെയ്തവര്‍, മീന്‍ പിടുത്തക്കാര്‍ അപകടത്തില്‍പ്പെട്ടതാണോ അല്ലെങ്കില്‍ ഉത്ത കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ ഭരണത്തില്‍ ഭയന്ന് രക്ഷതേടി രാജ്യംവിട്ട വൈകല്യമുള്ളവരോ ആവാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
23 അടി വലിപ്പമുള്ള ബോട്ട് ജപ്പാന്റെ വടക്കു മേഖലയായ അഖിത പ്രീഫെച്വര്‍ പ്രദേശത്താണ് കരക്കടഞ്ഞത്.അതേസമയം ബോട്ടില്‍ നിന്ന് മൃതദേഹങ്ങളോ ഉത്തര കൊറിയയുടെ എന്ന് ഉറപ്പു വരുത്തുന്ന ഒന്നും ലഭിച്ചിട്ടില്ല. ശീതകാല മാസങ്ങളില്‍ അപകടകാരിയായിമാറുന്ന കടലില്‍ നാല്‍പ്പതില്‍ അധികം ബോട്ട് ജപ്പാന്‍ പരിസര കടല്‍ മേഖലയില്‍ മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഉത്ത കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ നേരത്തെ ശാരീരക വൈകല്യമുള്ളവര്‍ ബോര്‍ഡര്‍ കടക്കാന്‍ ശ്രമിക്കുന്നതനിടെ പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷത്തെ കഠിന ശിക്ഷക്ക് വിധേയമാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പലരും കടല്‍ മാര്‍ഗം രാജ്യം വിടാന്‍ ഒരുങ്ങിയിരുന്നു.
Be the first to write a comment.