Connect with us

kerala

ഉംറ തീർഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Published

on

ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശിയും കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയർ അധ്യാപകനുമായ യൂസഫ് ആണ് ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

കടമേരി റഹ്മാനിയ കോളജിൽ 17 വർഷം അധ്യാപകനാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ.

മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

kerala

സൗദി കെ.എം.സി.സി സെന്ററിന് ശിലയിട്ടു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയത് ഗള്‍ഫ് നാടുകളിലേക്കുള്ള പ്രവാസം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

കോഴിക്കോട്: സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സൗദി കെ.എം.സി.സി കേരള ട്രസ്റ്റ് സഊദി കെ.എം.സി.സി ആസ്ഥാന മന്ദിരം ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയും സാമ്പത്തിക പിന്നോക്കാവസ്ഥയും നമ്മുടെ പൂര്‍വ്വികരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരമായ അടിച്ചമര്‍ത്തലിനും അവര്‍ വിധേയരായി. നിരവധി പേരെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാറ്റില്‍ നിന്നും അടിച്ചമര്‍ത്തലിന് വിധേയരായവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്തു. ഇതിന് സാമ്പത്തികമായ കരുത്ത് സമ്മാനിച്ചത് ഗള്‍ഫിലേക്കുള്ള പ്രവാസമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവരെ ഇരു കയ്യും നീട്ടിയാണ് അവര്‍ സ്വീകരിച്ചത്. കരുണയുടെ മാര്‍ഗത്തില്‍ പണം ചെലവാക്കുന്നതിന് പ്രവാസികള്‍ ഒരു മടിയും കാണിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ കെ.എം.സി.സിയുടെ ഇടപെടല്‍ അഭിമാനം പകരുന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സഊദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മഹത്തായ സേവനങ്ങളാണ് കെ.എം.സി.സി കമ്മിറ്റികള്‍ നടത്തുന്നത് ഇ.ടി പറഞ്ഞു. പ്രവാസികളെ ചേര്‍ത്തു പിടിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ കെ.എം.സി.സി കമ്മിറ്റി നടത്തുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം നടത്തി. സൗദി ചന്ദ്രികയുടെ വെബ്സൈറ്റിന്റെ ലോഞ്ചിങ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെട്ടിട നിര്‍മ്മാതാക്കള്‍ക്കുള്ള അഡ്വാന്‍സ് തുക തങ്ങള്‍ കൈമാറി.
പുതിയ കെട്ടിടത്തിന്റെ രൂപരേഖയുടെ പ്രകാശനം മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് നിര്‍വഹിച്ചു. പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി ഹെല്‍ത്ത് കെയര്‍ പാക്കേജിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഖാദര്‍ ചെങ്കള ഏറ്റുവാങ്ങി. ചന്ദ്രിക കെ.എസ്.ടി.യു സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ 7 ലോഗോ പ്രകാശനം കെ.എം.സി.സി തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി, സി.എച്ച് എക്സലന്‍സി സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടന്നു. സഊദി കെ.എം.സി.സി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ആമുഖ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ നസീര്‍, കമാല്‍ വരദൂര്‍, ഹനീഫ മൂന്നിയൂര്‍, ഖാദര്‍ ചെങ്കള, ഡോ. മുഹമ്മദലി കോനാരി, ഡോ:പികെ ഹാഷിം, ഡോ: അബ്ദുസമദ്, സി.എച്ച് ഇബ്രാഹിംകുട്ടി, ടി.പി അഷറഫലി, ഷിബു മീരാന്‍, മുഹമ്മദ്കുട്ടി മാതാപുഴ, എ.പി ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷറഫുദീന്‍ കന്നേറ്റി, ലത്തീഫ് തച്ചംപൊയില്‍, കരീം താമരശ്ശേരി, മുഹമ്മദ് സാലിഹ് നാലകത്ത്, അബൂബക്കര്‍ അരിമ്പ്ര, മുജീബ് പൂക്കോട്ടൂര്‍, യു.പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും അഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.
മൂന്ന് കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്ല്യ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. 2026 സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സാഹിബ് നിര്‍വഹിച്ചു. സുരക്ഷാ പദ്ധതി കോഡിനേറ്റര്‍ റഫീഖ് പദ്ധതി വിശദീകരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി സൈതലവി, സെക്രട്ടറി ഷാഫി ചാലിയം, നജീബ് കാന്തപുരം എം.എല്‍.എ, കുഞ്ഞുമോന്‍ കാക്കിയ, സി.കെ സുബൈര്‍, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, എ.പി ഇബ്രാഹിം മുഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സമദ് ആഞ്ഞിലങ്ങാടി, സൈദ് മൂന്നിയൂര്‍, സിദ്ദീഖ് പാണ്ടികശാല സംസാരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി സ്വാഗതവും അഷറഫ് വേങ്ങാട്ട് നന്ദിയും പറഞ്ഞു.

Continue Reading

kerala

എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്

സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്.

Published

on

കോഴിക്കോട് : സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. ഹിന്ദു ഐക്യമുന്നണി നേതാവ് ശശികലയിട്ട ഇലയില്‍ സദ്യ വിളമ്പുകയാണ് എസ്.എഫ്.ഐയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നവാസ്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിട്ട എസ്.എഫ്.ഐ അതിനെ മറികടക്കാനാണ് നുണ പ്രചാരണങ്ങള്‍ നടത്തുന്നത്. ഒരിക്കലുമില്ലാത്ത തരത്തില്‍ എം.എസ്.എഫിനെതിരെ വര്‍ഗീയ-വംശീയ ആരോപണങ്ങളുമായി എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. മുന്‍ സെക്രട്ടറി ആര്‍ഷോ അതിന് പിന്തുണക്കുകയും ചെയ്തിരിക്കുന്നു. എം.എസ്.എഫിനെതിരായ വര്‍ഗീയ ആരോപണത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത് ശശികലയില്‍ നിന്ന് മാത്രമാണ്. സി.പി.എമ്മിന്റെ നേതാക്കള്‍ പോലും എസ്.എഫ്.ഐയുടെ ആരോപണത്തെ ഏറ്റുപിടിക്കുകയുണ്ടായില്ലെന്നും പി.കെ നവാസ് പറഞ്ഞു.
യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് നട്ടാല്‍ മുളക്കാത്ത നുണകളാണ് സി.പിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും എസ്.എഫ്.ഐ നേതൃത്വവും നടത്തുന്നത്. ചെങ്കോട്ടയെന്ന് അവര്‍ തന്നെ വിളിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയില്‍ ശക്തമായ മുന്നേറ്റം എം.എസ്.എഫ് കാഴ്ചവെക്കുകയുണ്ടായി. എം.എസ്.എഫ് പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോവുക ഉള്‍പ്പെടെ ചെയ്തു. എന്നിട്ടും പൊലീസിനെ ഉപയോഗിച്ച് എം.എസ്.എഫുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുപ്പിക്കുകയാണ് ഇടതു ഗവണ്‍മെന്റ് ചെയ്തത്.

എസ്.എഫ്.ഐ ജയിച്ചതെല്ലാം ഗവണ്‍മെന്റ് കോളജുകളിലാണെന്നും എം.എസ്എഫ് വിജയിച്ചാക തട്ടിന്‍പുറത്തെ അറബി കോളജുകളില്‍ നിന്നുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം വംശീയ വെറിയാണെന്ന് നവാസ് പറഞ്ഞു. അറബി കോളജുകളില്‍ നിന്നും യു.യു.സിമാരുണ്ടാകുന്നത് ഒരു കുറച്ചിലായി എം.എസ്.എഫ് കാണുന്നില്ല. അറബി കോളജുകളില്‍ അറബി മാത്രമല്ല പഠിപ്പിക്കുന്നത്. എസ്.എഫ്.ഐ വിജയം നേടിയത് ഗവണ്‍മെന്റ് കോളജുകളിലാണെന്ന പ്രസ്താവന തന്നെ വസ്തുതാ വിരുദ്ധമാണ്. വര്‍ഷങ്ങളായി ആധിപത്യമുളള കോളജുകളിലെല്ലാം എസ്.എഫ്.ഐക്ക് കാലിടറുന്നതാണ് കണ്ടത്. അതിനു തുടര്‍ച്ചയായാണ് വര്‍ഗീയ ആരോപണങ്ങളുമായി അവര്‍ മുന്നോട്ടു വന്നതും.

കോഴിക്കോട് ജില്ലയിലെ 10 ഗവണ്‍മെന്റ് കോളജുകളിലെ അഞ്ച് കോളജുകളിലും മലപ്പുറം ജില്ലയിലെ 10 കോളജുകളില്‍ 7 കോളജുകളും ഭരണം നടത്തുന്നത് എം.എസ്.എഫ് മുന്നണിയാണ്. കാസര്‍കോട് ജില്ലയില്‍ ആറ് കോളജുകളില്‍ മൂന്ന് കോളജുകളില്‍ എം.എസ്.എഫ് ആണ് വിജയിച്ചത്. കണ്ണൂര്‍ ജില്ലയിലെ വി.കെ. കൃഷ്ണമേനോന്‍ കോളജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ എസ്.എഫ്.ഐയെ എം.എസ്.എഫ് ഞെട്ടിക്കുക തന്നെ ചെയ്തു. എസ്.എഫ്.ഐയുടെ കോട്ടകളിലെല്ലാം കടന്നു ചെന്ന് എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നിലംതൊട്ടില്ല. ഇതേ തുടര്‍ന്നാണ് വര്‍ഗീയ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. വിദ്യാര്‍ഥി സമൂഹം എസ്.എഫ്.യുടെ ആരോപണങ്ങളെ തളളികളയുമെന്നും പി.കെ നവാസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയത് ധീരമായ പോരാട്ടമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി

ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Published

on

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയത് ധീരമായ പോരാട്ടമായിരുന്നുവെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ ശബ്ദസന്ദേശം. ആലപ്പുഴ വെണ്‍മണി ലോക്കല്‍ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചക്കിടെ സവര്‍ക്കറെ വാഴ്ത്തി ശബ്ദസന്ദേശം അയച്ചത്.

സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കറെന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയിട്ടുള്ള പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.

പ്രസ്താവന പുറത്തുവന്നതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഷുഹൈബിനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.ഐ ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.

Continue Reading

Trending