Connect with us

GULF

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Published

on

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

GULF

ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ് 

രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്‌, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Continue Reading

GULF

സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ

Published

on

കുവൈത്ത് സിറ്റി: ന്യൂനപക്ഷ-പിന്നോക്ക അധസ്ഥിത വിഭാഗത്തിന്റെ ശബ്ദവും,ശക്തിയുമായ മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദരണീയനും, അവസാന വാക്കുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മഹനീയ നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരുന്ന ഉമ്മത്തിന്റെ നേതൃ തേജസ്,സദ്ഗുണ വഴികാട്ടി സയ്യിദ് ഉമർ ബാഫഖി തങ്ങൾ.
മഹാരഥന്മാരായ ഇരു നേതാക്കൾ വിട പറഞ്ഞ ദിനം സാമൂഹിക-സാംസ്‌കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സൊരുക്കി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മണ്മറഞ്ഞ മഹാരഥന്മാർ’അനുസ്മരണ വേദിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാഅത്ത് നടത്തി.

പ്രവാസ ജീവിതം അവസനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമായ എംകെ അബ്ദുറസാഖ് വാളൂരിന് മഹാരഥന്മാരായ നേതാക്കളുടെ അനുസ്മരണ സദസ്സ് സമുചിതമായ യാത്രയയപ്പ് നൽകി. ശറഫുദ്ധീൻ കണ്ണേത്ത് ഉത്‌ഘാടനം ചെയ്തു. അസ്‌ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ,പിവി ഇബ്രാഹിം,റഷീദ് പയന്തോങ്ങ്,ഗഫൂർ മുക്കാട്,ഡോ.അബ്ദുൽ ഹമീദ്,സുബൈർ കൊടുവള്ളി,ഹമീദ് സബ്ഹാൻ,ഫുആദ് സുലൈമാൻ,അബ്ദുള്ള മാവിലായി,റഷീദ് ഒന്തത്ത് പ്രസംഗിച്ചു.

ഫാസിൽ കൊല്ലം സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഷാഫി കൊല്ലം സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.

Continue Reading

GULF

സാശ്രയം സ്വയം തൊഴിൽ പദ്ധതി അഞ്ചാം ഘട്ട തയ്യൽ മിഷീൻ വിതരണം ചെയ്തു ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

Published

on

നെല്ലിക്കട്ട: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.

മൂന്നാം വാർഡ് ലീഗ് സഭയിൽ വെച്ച് നടന്ന ചടങ്ങിൽ, പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി, വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം, പ്രവർത്തകസമിതി അംഗങ്ങളായ സലീം സിഎം നാലാം മൈൽ, കലാം ബേർക്ക, ഫുജൈറ കെഎംസിസി വൈസ് പ്രസിഡന്റ് റൗഫ് ഖാസി, മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എ അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സിദ്ധ ചെർക്കള, തുടങ്ങി മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫ് ന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

Continue Reading

Trending