Connect with us

kerala

സുജിത് ദാസിനെതിരെ ശരിയായ അന്വേഷണം വേണം; പരാതി നൽകി യൂത്ത് കോൺഗ്രസ്

എസ്പിയുടെ ക്യാമ്പിലെ മരം മുറി വിവാദത്തിലും അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലുണ്ട്.

Published

on

പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. സുജിത് ദാസ് മലപ്പുറം എസ്.പി ആയ കാലഘട്ടത്തിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. എസ്പിയുടെ ക്യാമ്പിലെ മരം മുറി വിവാദത്തിലും അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലുണ്ട്.

അതേസമയം വിവാദങ്ങള്‍ക്കിടെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 3 ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. എംഎല്‍എ പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കുന്നത്. എഡിജിപിയെ കാണാന്‍ എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.

മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു.

ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഉടന്‍ തീരുമാനമെടുക്കും. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് ആലോചന. മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമര്‍ശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍.

തനിക്കെതിരായ ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് എഡിജിപി പരാതി നല്‍കുക. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അജിത്കുമാര്‍ ആവശ്യപ്പെടും. എസ്പി സുജിത് ദാസിനെതിരെയും നടപടി ആവശ്യപ്പെടാനാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിഎപിഎല്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീര്‍ മമ്പുറം (മലപ്പുറം), ജനറല്‍ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയല്‍ (കാസര്‍ക്കോട്), ഓര്‍ഗനൈസിംഗ് സെക്രട്ടറി: സി.കെ നാസര്‍ (കോഴിക്കോട്), ട്രഷറര്‍: യൂനുസ് വാഫി (വയനാട്), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് പള്ളിപ്പുഴ (കാസര്‍ഗോഡ്), ഇസ്മായില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), യൂസുഫ് മാസ്റ്റര്‍ (പാലക്കാട്), കരീം പന്നിത്തടം (തൃശ്ശൂര്‍), അലി മൂന്നിയൂര്‍ (മലപ്പുറം), സുധീര്‍ അസീസ് (എറണാകുളം), ഹംസ (വയനാട്) സെക്രട്ടറിമാര്‍: ബഷീര്‍ കൈനാടന്‍ (മലപ്പുറം), അബ്ദുല്‍ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), നജ്മുദ്ധീന്‍ കെ.ഐ (കൊല്ലം), മുസ്തഫ പയ്യന്നൂര്‍ (കണ്ണൂര്‍), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എന്‍ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പില്‍ (കോട്ടയം). കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, നിരീക്ഷകന്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി .മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

Continue Reading

kerala

ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.

Published

on

ന്യൂഡല്‍ഹി: ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.

നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് എംപി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.

ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.

ഇത്തരം പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ അവ അവഗണിക്കുകയാണ് പതിവ്.

നിര്‍മ്മാണത്തില്‍ പാകപ്പിഴ ഉണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാര്‍ കമ്പനിക്കെതിരെ തിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംപിയെ അറിയിച്ചു.

Continue Reading

kerala

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

Published

on

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.

മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.

Continue Reading

Trending