Connect with us

kerala

കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട വേട്ട; യൂത്ത് ലീഗ് പ്രതിഷേധ റാലി ആറിന് കോഴിക്കോട്ട്‌

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് കോഴിക്കോട് നടക്കും.

Published

on

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് കോഴിക്കോട് നടക്കും.

മുതലക്കുളം മൈതാനിയില്‍ വൈകീട്ട് 3ന് നടക്കുന്ന റാലിയെ ഡോ. ശശി തരൂര്‍ എംപി, ഇടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ അഭിവാദ്യം ചെയ്യും. സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ പ്രതികരിച്ചവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം പൊളിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട തുടരുന്നതിനിടെയാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ കൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. നുപൂര്‍ ശര്‍മയുടെ വര്‍ഗീയത പുറംലോകത്തെത്തിച്ച ജേണലിസ്റ്റ് മുഹമ്മദ് സുബൈറിനെഅറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി അറസ്റ്റ് ചെയ്ത മുന്‍ ഐ.പി.സ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിലാണ്. ജനാധിപത്യ മാര്‍ഗ ത്തില്‍ പ്രതികരിക്കുന്നവരെപ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോകുമ്പോള്‍ നെറ്റിയിലെ കുറി മായ്ച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി; വീഡിയോക്കെതിരെ വന്‍ പ്രതിഷേധം

മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

Published

on

ലോക്‌സഭാ മണ്ഡലം യു.ഡി.ഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. എല്‍.ഡി.എഫിന്റേത് വര്‍ഗീയ പ്രചാരണമാണെന്നാണ് ആക്ഷേപം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കൈയിലെ ചരടുകള്‍ പൊട്ടിച്ചു മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോയാണ് എല്‍.ഡി.എഫ് പുറത്തിറക്കിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തു. വീഡിയോക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ആകെ അപമാനിക്കുന്ന വീഡിയോയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്രയും വലിയൊരു വര്‍ഗീയ പാര്‍ട്ടിയെ കാസര്‍കോട്ടെ ജനങ്ങള്‍ കണ്ടിട്ടില്ല. തളങ്കരയെ പോലുള്ള ഒരു സ്ഥലം വര്‍ഗീയ വാദികളുടെ ഭൂമിയായി ചിത്രീകരിച്ച സി.പി.എമ്മിന് ന്യൂനപക്ഷങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വര്‍ഗീയ പ്രചാരണത്തില്‍ സി.പി.എം ബി.ജെ.പിയെ മറികടന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആരോപിച്ചു. കാസര്‍കോടിന്റെ പാരമ്പര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും ഏറ്റ മുറിവാണിത്. ഈ മുറിവ് ഏല്‍പ്പിച്ചത് സി.പി.എമ്മാണ്. ഈ മുറിവ് ഉണങ്ങാന്‍ ഏറെ കാലമെടുക്കുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. വീഡിയോക്കെതിരെ തളങ്കര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തിറങ്ങിയത് ദോഷം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. വീഡിയോ പുറത്തുവന്നത് സംബന്ധിച്ച് പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്.

Continue Reading

kerala

മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ വീട്ടിലെത്തി ചോദ്യം ചെയ്തു; രേഖകൾ കസ്റ്റഡിയിൽ എടുത്ത് ഇഡി

വീട്ടില്‍ നിന്ന് ചില രേഖകള്‍ ഇഡി കസ്റ്റഡിയില്‍ എടുത്തു.

Published

on

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. 45 മിനിറ്റോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. വീട്ടില്‍ നിന്ന് ചില രേഖകള്‍ ഇഡി കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോഗസ്ഥര്‍ ആലുവയിലെ വീട്ടിലെത്തിയത്.

സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരാകാന്‍ തയാറായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇഡി ഉദ്യോ?ഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു.

 

 

Continue Reading

kerala

കേരള സ്റ്റോറി പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ

ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.

Published

on

കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ വിമർശനവുമായി സഭ രംഗത്തുവന്നത്. ഇടുക്കി രൂപത അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും, കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രം പറയുന്നു.

മാലാഖമാർ കയറാൻ മടിക്കുന്ന ഇടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നത് കാലമാണ്. പ്രണയത്തെ കെണിയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനെന്നും മുഖപത്രം ചോദിക്കുന്നു.

ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം പറയുന്നു.

Continue Reading

Trending