Connect with us

kerala

ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.

Published

on

പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.

കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ ഇന്ന്‌ രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

kerala

കണ്ണൂര്‍ പെരിങ്ങോത്ത് യുവാവ് വെടിയേറ്റ് മരിച്ചു

സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴി സ്വദേശിയായ സിജോ ആണ് മരിച്ചത്. സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടക്കോം പ്രദേശത്തായിരുന്നു സംഭവം. നായാട്ടിന് പോയ സിജോയും ഷൈനും കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധവെടിയേറ്റ് സിജോയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സിജോയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കൊണ്ടോട്ടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരി മരിച്ചു

പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.

Published

on

മലപ്പുറം: കൊണ്ടോട്ടി നെടിയിരിക്കുന്നത് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ഗീതിക മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന കസിന്‍, മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശി മിഥുന്‍ നാഥ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍, പാലക്കാട് ദിശയില്‍ പോകുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലറിയും, കോഴിക്കോട്ടേക്ക് യാത്രയായിരുന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് ഇന്നലെ രാത്രി 11:30ഓടെ ആണ്.

Continue Reading

Trending