Connect with us

kerala

കണ്ണീര്‍ കടലായി കല്ലടിക്കോട്: ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് വിദ്യാർഥിനികളുടെ ഖബറടക്കം ഇന്ന്

രാ​വി​ലെ 8.30ന് ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൃ​ത​ദേ​ഹം തു​പ്പ​നാ​ട് ക​രി​മ്പ​ന​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.

Published

on

പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മരിച്ച നാലു വിദ്യാർഥികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), റി​ദ ഫാ​ത്തി​മ (13), നി​ദ ഫാ​ത്തി​മ (13), ആ​യി​ഷ (13) എ​ന്നി​വ​രുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ച​ത്.

രാ​വി​ലെ 8.30ന് ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൃ​ത​ദേ​ഹം തു​പ്പ​നാ​ട് ക​രി​മ്പ​ന​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. തു​ട​ർ​ന്ന് 10.30ന് ഖ​ബ​റ​ട​ക്കം തു​പ്പ​നാ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

അതേസമയം, പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാണ് മ​രി​ച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും.

പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ​മ​യ​ത്ത് ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ കാ​സ​ർ​കോ​ട് സ്വ​ദേ​ശി വ​ർ​ഗീ​സ് (52), ക്ലീ​ന​ർ മ​ഹേ​ന്ദ്ര പ്ര​സാ​ദ് (28) എ​ന്നി​വ​ർ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending