X

മധ്യപ്രദേശില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ഥിയെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. പതിമൂന്നുകാരനെ മേശപ്പുറത്ത് കിടത്തി, മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് കൈകള്‍ മുറുക്കെ പിടിപ്പിച്ച ശേഷമായിരുന്നു മര്‍ദ്ദനം. ഗ്വാളിയോറിലെ ‘പ്രൈം ക്ലാസ്സ്’ എന്ന കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 2 ന് നടന്ന സംഭവത്തില്‍ അധ്യാപകന്‍ അഭിഷേക് കോച്ചിംഗ് ഡയറക്ടര്‍ ചന്ദ്രകാന്ത് മിശ്ര, എന്നിവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുറച്ച് മുമ്പ് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ഥിയുടെ മുഖത്തടിക്കാന്‍ ഹിന്ദു സഹപാഠികളോട് ആവശ്യപ്പെടുന്ന അധ്യാപികയുടെ വീഡിയോ പല ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. തീര്‍ന്നില്ല ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് മുസ്‌ലീം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ അധ്യാപിക ആവശ്യപ്പെട്ടതിന്റെ വാര്‍ത്ത കര്‍ണാടകയില്‍ നിന്നാണ് പുറത്തുവന്നത്. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പലയിടങ്ങളില്‍ നിന്നും പുറത്തുവരുന്നത്.

 

 

 

webdesk13: