ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് തരുണ്‍ വിജയിയുടെ ട്വീറ്റ് വിവാദമാകുന്നു. പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കുന്ന തരത്തിലാണ് ബി.ജെ.പി നേതാവ് ട്വീറ്റുകളാണ് പുറത്തുവന്നത്.

ട്വീറ്റ് ഇങ്ങനെ:
‘Hello. you are NOT there bec you are very popular. you are there bec there is this person behind you. @ narendramodi. shed your arrogance. oh My god, you think yc are very popular’. ഇതായിരുന്നു ട്വീറ്റ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ചുള്ള ട്വീറ്റുകളും വന്നിരുന്നു. രാഹുല്‍ഗാന്ധിയുടെ കൈലാസ്-മാനസരോവര്‍ യാത്രയെ പിന്തുണച്ചായിരുന്നു തരുണ്‍ വിജയുടെ ട്വീറ്റ്. മോദി വിരുദ്ധ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പാര്‍ട്ടി നേതൃത്വവും അണികളും തരുണ്‍ വിജയിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് തന്റെ ട്വീറ്റുകള്‍ കൈകാര്യം ചെയ്ത വ്യക്തിയെ പുറത്താക്കിയതായി തരുണ്‍ വിജയി വ്യക്തമാക്കി.

ദക്ഷിണാന്ത്യേന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തി തരുണ്‍ വിജയി നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദക്ഷിണേന്ത്യക്കാര്‍ കറുത്തവരാണെന്നും എന്നിട്ടും അവരുമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു തരുണ്‍ വിജയ് പറഞ്ഞത്. ഇന്ത്യയിലെ വംശീയാക്രമണങ്ങള്‍ എന്ന വിഷയത്തില്‍ അല്‍ജസീറ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തരുണ്‍ വിജയിയുടെ പ്രസ്താവന.