Business

ന്യൂജന്‍ ബൈക്കില്‍ എം.ഡി.എം.എ കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍

By webdesk13

April 28, 2023

ന്യൂജന്‍ ബൈക്കില്‍ സഞ്ചരിച്ച് എം.ഡി.എം.എ കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. മാനന്തവാടി കണിയാരം ദേശത്തു പൊട്ടുകുളത്ത് അനുരാഗ് പി അശോകന്‍(22) ആണ് പിടിയിലായത്. മൈസൂര്‍ ഭാഗത്ത് നിന്ന് വന്ന ഡ്യൂക്ക് ബൈക്ക് പരിശോധിച്ചപ്പോഴാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഒമ്പത് ഗ്രാം കണ്ടെത്തിയത്.

കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന അനുരാഗ് വര്‍ഷങ്ങളായി ലഹരിമരുന്ന് അടിമയാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.