kerala

വനംവകുപ്പ് കേസില്‍ അറസ്റ്റിലായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

By webdesk17

September 19, 2025

വടക്കാഞ്ചേരി: കാട്ടുപന്നിയിറച്ചി വില്‍പ്പന കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. വടക്കാഞ്ചേരി കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുന്‍ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കൂവെന്ന് നാട്ടുകാര്‍ അറിയിച്ചു.

ചൊവ്വാഴ്ച വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ മിഥുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായത് എന്നാണ് ബന്ധുക്കളുടെ ആരോപണം.