Connect with us

india

ഗോഹത്യനടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും: ശപിച്ച് യു.പി ഹൈക്കോടതി

കൊമ്പുകള്‍ ദൈവങ്ങളും മുഖം ചന്ദ്രനെയും സൂര്യനെയും, ചുമലുകള്‍ അഗ്നിയെയും. നന്ദ, സുനന്ദ, സുശീല, സുമന എന്നീ പേരുകളിലും പശുക്കളെ സൂചിപ്പിക്കുന്നു.

Published

on

ഗോഹത്യ നടത്തുന്നവരെ ശപിച്ച് യു.പി ഹൈക്കോടതി. രാജ്യത്ത് ഗോഹത്യ നിരോധിക്കുമെന്ന് കരുതുന്നതായും അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയമൃഗമാക്കണമെന്നും ജസ്റ്റിസ് ശമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എല്ലാമതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തെയും പ്രതിനിധാനം ചെയ്യുന്നു. പശുവിനെ ആരാധിക്കുന്ന രീതിക്ക് വേദകാലത്തേക്ക് വരെ പാരമ്പര്യമുണ്ട്. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തും കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതുന്നത്. മതപുരോഹിതരെയും പശുക്കളെയും ബ്രഹ്മാവ് ഒരേ സമയമാണ് സൃഷ്ടിക്കുന്നത്. നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇത് പൂജക്ക് വേണ്ടിയാണ്. ഇതുകൊണ്ടാണത്. ശിവനും ഇന്ദ്രനും കൃഷ്ണനും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. പശു കാമധേനുവാണ്.
പശുവിന്‍രെ കാലുകള്‍ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്‍ത്ഥങ്ങളാണ് പാലിന്റെ ഉറവിടം. കൊമ്പുകള്‍ ദൈവങ്ങളും മുഖം ചന്ദ്രനെയും സൂര്യനെയും, ചുമലുകള്‍ അഗ്നിയെയും. നന്ദ, സുനന്ദ, സുശീല, സുമന എന്നീ പേരുകളിലും പശുക്കളെ സൂചിപ്പിക്കുന്നു.

മുഹമ്മദ് അബ്ദുല്‍ ഖാലിക്കിനെതിരെ പൊലീസ് ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിശദമായ പരാമര്‍ശങ്ങള്‍.

india

17 സംസ്ഥാനങ്ങള്‍ വിധിയെഴുതുന്നു; ആദ്യ നാല് മണിക്കൂറില്‍ 25.72 ശതമാനം പോളിങ്

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറിൽ 25.72 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് രാജ്യത്തിന്റെ ജനാധിപത്യത്തിനും വരുന്ന തലമുറയ്ക്കും വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

അതേസമയം, പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്നും ബൂത്ത്‌ ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.

ബംഗാളിന് പിന്നാലെ മണിപ്പൂരിലും അക്രമ സംഭവങ്ങൾ ഉണ്ടായി. ഇംഫാൽ ഈസ്റ്റിൽ പോളിങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്.

Continue Reading

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

Trending