ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്്ഷനുകള്‍ വിച്ഛേദിക്കില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം. വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലിരിക്കെ അന്തിമ തീരുമാനത്തിലെത്താനാകില്ലെന്നും മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 13നാണ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്.
വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ കണക്ഷന്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അല്ലാതെ വിച്ഛേദിക്കുകയല്ലെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.