Connect with us

More

വിദഗ്ധ ചികിത്സ: മഅ്ദനിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും

Published

on

 

കൊച്ചി: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന്പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് വിചാരണ നീട്ടിക്കൊണ്ടുപോയി മോചനം അസാധ്യമാക്കുകയാണ്.
രണ്ടു പതിറ്റാണ്ടാകുന്ന ജയില്‍വാസം മൂലം നിരവധി രോഗങ്ങള്‍ മഅ്ദനിയെ ശാരീരികമായി തളര്‍ത്തി. കൈകാലുകള്‍ക്ക് മരവിപ്പും തലക്ക് വിങ്ങലും കടുത്ത വേദനയും മൂലം തീരെ അവശനാണ്.
വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലുള്ള എം.എസ്. രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Continue Reading

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

kerala

നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഇടിയില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു

Published

on

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ചാലിപ്പുറത്തു വച്ച് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending