india

അബ്ദുല്‍ റഹ്മാന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

By webdesk17

June 06, 2025

മംഗളൂരു ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് (29) യാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശിയും പള്ളി കമ്മറ്റി സെക്രട്ടറിയുമായ അബ്ദുല്‍ റഹ്മാനെ ഇരക്കൊടിയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.