കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വധക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ക്യാംപസ് ഫണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. മുഖ്യ സൂത്രധാരനായ ഇയാളെ ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇതോടെ മറ്റ് പ്രതികളെക്കുറിച്ച് കൂടി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

മഹാരാജാസില്‍ ചുവരെഴുത്തിനെ കുറിച്ച് തര്‍ക്കമുണ്ടായ പശ്ചാത്തലത്തില്‍ പുറത്തുനിന്ന് പ്രവര്‍ത്തകരുമായി ക്യാംപസില്‍ എത്തിയത് മുഹമ്മദ് റിഫയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് അഭിമന്യുവിനെയും അര്‍ജുനെയും കുത്തി വീഴ്ത്തിയത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.