കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍. ആലപ്പുഴ വടുതലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പ്രതികളെക്കുറിച്ച് അറിയാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ വീടുകളിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി.