വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥ മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പെ പാകിസ്താന്റെ എഫ്16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു.