കോഴിക്കോട്: ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രികനായ പാലക്കാട് പൊറ്റശ്ശേരി ടോമി ജോര്‍ജ് (39) ആണ് മരിച്ചത്.

സ്ഥലത്തുനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യാത്രക്കാരനെക്കുറിച്ച് വിവരം ലഭിച്ചത്. രാത്രി 11.30ഓടെ മെട്രോ ആശ്പത്രിക്കു സമീപമാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.