crime

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതി റിമാന്‍ഡില്‍

By webdesk14

March 15, 2023

കണ്ണൂര്‍ കോടതി ജീവനിക്കാരിക്കു നേരെ ആസിഡക്രമണം നടത്തിയ സംഭവത്തിലെ പ്രതി ചപ്പാരപ്പടവ് സ്വദേശി എം. അഷ്‌കറിനെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 5.15ന് ന്യൂസ് കോര്‍ണര്‍ ജങ്ഷനിലാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതി യു.ഡി ക്ലര്‍ക്ക് കെ. ഷാഹിദക്കു (45) നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. വീര്യമേറിയ സള്‍ഫ്യൂറിക്ക് ആസിഡ് ആണ് അഷ്‌കര്‍ ഷാഹിദയുടെ ശരീരത്തിലേക്ക് ഒഴിച്ചത്. ആദ്യ ശ്രമം വിജയിക്കാതായപ്പോള്‍ ആസിഡ് കുപ്പി ഷാഹിദക്കു നേരെ എറിയുകയാരുന്നുവത്രെ. ഈ സമയത്താണ് സമീപത്തുള്ളവരുടെ ശരീരത്തിലും ആസിഡ് പതിച്ചത്. ഷാഹിദയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിലാണ് അഷ്‌കറിനെതിരെ കേസെടുത്തത്.