Connect with us

india

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം

മനഃപൂർവമല്ലാത്ത നരഹത്യടക്കമുള്ള കേസുകളായിരുന്നു നടനെതിരെ ചുമത്തിയിരുന്നത്

Published

on

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ റിമാൻഡിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്. നടനെ ഹൈദരാബാദിലെ നാമ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ചഞ്ചൽഗുഡ ജയിലിലേക്ക് അല്ലു അർജുനെ മാറ്റാനൊരുങ്ങവെയാണ് ആശ്വാസവിധി.

മനഃപൂർവമല്ലാത്ത നരഹത്യടക്കമുള്ള കേസുകളായിരുന്നു നടനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഈ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി, സൂപ്പർ താരമെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് പറയാനാകില്ലെന്നും പറഞ്ഞു. തുടർന്നായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്. മരിച്ച യുവതിയുടെ കുടുംബത്തോട് സഹതാപം ഉണ്ടെന്നും കോടതി അറിയിച്ചു.

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

india

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍

സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു.

Published

on

മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.

സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

 

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്‍കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ആലീസ് വാസിനാണ് പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.

ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending