നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്‍കി. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും.

ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.