Connect with us

crime

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മാർക്ക് ലിസ്റ്റ് ചമച്ച കേസിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തു

Published

on

മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിചിത്ര നടപടിയുമായി പൊലീസ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയേയും കേസില്‍ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസില്‍ അഞ്ചാം പ്രതിയാണ് അഖില. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആര്‍ഷോയുടെ പരാതിയില്‍ ആരോപിക്കുന്നത്.

മാര്‍ക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആര്‍ഷോയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാണ് രണ്ടാം പ്രതി.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

crime

പാലക്കാട് എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്‍

Published

on

പാലക്കാട്‌ വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.

Continue Reading

crime

കൊലക്കേസ് പ്രതി എം.ഡി.എം.എയുമായി പിടിയില്‍

Published

on

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.

മെയ് മാസം ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കുമിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന ആളെ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടിച്ചിരുന്നു.

2.81 ഗ്രാം എംഡിഎംഎ കൈവശം വച്ചിരുന്ന 23കാരനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. മരപ്പാലം ഹിൽ ഗാർഡനിലെ ഡേവിഡ് ഇ. പോൾ എന്ന പ്രതിയാണ് തലസ്ഥാന നഗരിയിൽ എംഡിഎംഎ വിൽക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Continue Reading

Trending