ദുബായ്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി മീരാ നന്ദന്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചുവന്ന ട്രസ്സ് ധരിച്ച ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മീരാനന്ദന്‍.

തന്റെ ജീവിതം തന്റേതുമാത്രമാണെന്നും അതിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും നടി പറഞ്ഞു. വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് മീര നന്ദന്‍ വ്യക്തമാക്കി. താന്‍ ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി

വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യക്തി ജീവിതത്തെ അങ്ങനെ തന്നെ കാണാനാണ് താല്‍പര്യം അല്ലാതെ പരസ്യമാക്കാന്‍ താല്‍പര്യമില്ലെന്നും മീര പറഞ്ഞു.